App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ മൂല്യനിർണയ സങ്കേതം ഏത് ?

Aശോധകം

Bഉപാഖ്യാനരേഖ

Cഅഭിമുഖം

Dസഞ്ചിതരേഖ

Answer:

C. അഭിമുഖം

Read Explanation:

അഭിമുഖം (Interview)

  • ഏതെങ്കിലും ഒരു ലക്ഷ്യത്തെ മുൻനിർത്തി രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന മുഖാമുഖ സംഭാഷണമാണ് അഭിമുഖം.
  • നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.
  • വ്യവഹാരത്തിൻറെ വിവിധ മാനങ്ങൾ കണ്ടെത്താനും, വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഇൻറർവ്യൂ ചെയ്യുന്ന ആളിൻ്റെ  കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിൻ്റെ വിജയം.
  • അഭിമുഖം പൊതുവേ രണ്ടു തരം:-
  1.  ക്രമീകൃതമായത് / സുഘടിതം (Strutured) 
  2. ക്രമീകൃതമല്ലാത്തത് / സുഘടിതമല്ലാത്തത് (Unstrutured)  
  • വ്യക്തിത്വസ്വഭാവവൈകല്യ പഠനത്തിനും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും,  പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ, പൊതുസമൂഹാഭിപ്രായങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും ഈ രീതി കൂടുതലായി ഉപയോഗിച്ചു വരുന്നു.

Related Questions:

പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. ഇവിടെ ആയാൾ സ്വീകരിച്ച യുക്തീകരണ ക്രിയാതന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?
പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത് :
വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?
ചുവടെ നൽകിയിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി ?