നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടി സ്വന്തം പിഴവുകൾ മറ്റു വ്യക്തികളുടെ പേരിൽ
ആരോപിക്കുന്നു. ഈ സമായോജന (Adjustment) രീതിയെ എന്തു പറയാം ?
Aനിഷേധം
Bപ്രക്ഷേപണം
Cപരിപൂർത്തീകരണം
Dയുക്തീകരണം
Answer:
B. പ്രക്ഷേപണം
Read Explanation:
പ്രതിരോധ തന്ത്രങ്ങൾ / സമായോജനതന്ത്രങ്ങൾ (Defence Mechanism / Adjustment Mechanism ) :- മോഹഭംഗങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാനോ / പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ. ഇത്തരം തന്ത്രങ്ങളിലൂട മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനോ ഒഴിവാക്കാനോ കഴിയും
പ്രധാനപ്പെട്ട പ്രതിരോധ തന്ത്രങ്ങൾ
അനുപൂരണം (Compensation)
നിഷേധം (Denial)
ദമനം (Repression)
യുക്തീകരണം (Rationalization)
ഉദാത്തീകരണം (Sublimation)
പ്രക്ഷേപണം (Projection)
താദാത്മീകരണം (Identification)
പശ്ചാത്ഗമനം (Regression)
ആക്രമണം (Agression)
പ്രക്ഷേപണം (Projection)
സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം.
നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
ഉദാ: ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്.