App Logo

No.1 PSC Learning App

1M+ Downloads
താഴെ ക്കൊടുത്തിരിക്കുന്നതിൽ ഗവൺമെന്റിന്റെ ഘടകമല്ലാത്തതേതാണ് ?

Aനിയമനിർമ്മാണ സഭ

Bപരമാധികാരം

Cകാര്യനിർവഹണ വിഭാഗം

Dനീതിന്യായ വിഭാഗം

Answer:

B. പരമാധികാരം

Read Explanation:

ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ

 

  • നിയമ നിർമ്മാണ വിഭാഗം , കാര്യ നിർവഹണ വിഭാഗം , നീതിന്യായ വിഭാഗം 

  • നിയമങ്ങൾ നിർമിക്കുവാൻ ഉത്തരവാദിത്വമുള്ള ഗവണ്മെന്റിന്റെ ഘടകം - നിയമ നിർമാണ വിഭാഗം 

  • ഇന്ത്യയിലെ നിയമ നിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ - രാഷ്‌ട്രപതി , ലോകസഭാ , രാജ്യസഭ

  • നിയമങ്ങൾ നാപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട ഗവണ്മെന്റിന്റെ ഘടകം - കാര്യനിർവഹണ വിഭാഗം 

  • കാര്യനിർവഹണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ - രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , പ്രധാനമന്ത്രി , മന്ത്രിസഭ , ഉദ്യോഗസ്ഥവൃന്ദം 

  • നിയമങ്ങൾ വ്യാഖാനിക്കാൻ ഉത്തരവാദിത്വമുള്ള ഗവണ്മെന്റ് ഘടകം - നീതിന്യായ വിഭാഗം 

  • നീതിന്യായ വിഭാഗത്തിന്റെ ഭാഗമായ സ്ഥാപനങ്ങൾ - സുപ്രിം കോടതി , ഹൈക്കോടതികൾ , ജില്ലാ കോടതികൾ , സബ് കോടതികൾ , മുൻസിഫ് കോടതികൾ , മജിസ്‌ട്രേറ്റ് കോടതികൾ 



Related Questions:

ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

"രാഷ്ട്രത്തെ മറ്റ് സ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ് ".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.ബാഹ്യനിയന്ത്രണങ്ങളില്ലാതെ ആഭ്യന്തരവിഷയങ്ങളില്‍ തീരുമാനമെടുക്കാനും അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാനുമുള്ള രാഷ്ട്രത്തിന്റെ പൂര്‍ണമായ അധികാരമാണ് പരമാധികാരം.

2.പരമാധികാരം ഉണ്ടെങ്കില്‍ മാത്രമെ രാഷ്ട്രം നിലവില്‍ വരുകയുള്ളൂ.

3.പരമാധികാരം രാഷ്ട്രത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?

താഴെ പറയുന്നതിൽ യുക്തിരാഹിത്യം എന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. യുക്തിരാഹിത്യം യുക്തിരഹിതയുടെ ഒരു വശം മാത്രമാണ്
  2. ഒരു തീരുമാനത്തിന് പ്രത്യക്ഷമായ വ്യക്തിയോ മനസ്സിലാക്കാവുന്ന ന്യായീകരണമോ ഇല്ലെങ്കിൽ അത് യുക്തിരഹിതമാണെങ്കിൽ ആ തീരുമാനത്തെ യുക്തിരാഹിത്യമായി കണക്കാക്കുന്നു.
  3. ദിശാബോധം, അനുചിതമായ ഉദ്ദേശ്യം, പ്രസക്തമായ പരിഗണനയെ അവഗണിക്കൽ എന്നിവ ക്തിരാഹിത്യത്തിൽ ഉൾപ്പെടുന്നു.