താഴെ തന്നിരിക്കുന്ന വാതങ്ങളിൽ പ്രാദേശിക വാതത്തിന് ഉദാഹരണമല്ലാത്തത് ഏതാണ് ?Aചിനൂക്ക്BലൂCചക്രവാതംDഹർമാറ്റൻAnswer: C. ചക്രവാതം Read Explanation: ചക്രവാതങ്ങൾ (Cyclones) അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദപ്രദേശവും അതിനുചുറ്റുമായി ഉച്ച മർദ്ദവും സൃഷ്ടിക്കപ്പെടുന്നത് ചക്രവാതങ്ങൾ രൂപംകൊള്ളുന്നതിന് കാരണമാകുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ന്യൂനമർദ്ദകേന്ദ്രത്തി ലേക്ക് ചുറ്റുമുള്ള ഉച്ചമർദ്ദപ്രദേശങ്ങളിൽ നിന്നും അതിശക്തമായി കാറ്റ് ചുഴറ്റി വീശുന്നു. കോറിയോലിസ് പ്രഭാവത്താൽ ഉത്തരാർധ ഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റുവീശുന്നത് എതിർഘടികാര ദിശയിലും ദക്ഷിണാർധഗോളത്തിൽ ഇത് ഘടികാരദിശയലുമാണ് Read more in App