App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?

Aതാലോലം

Bസ്നേഹപൂർവ്വം

Cആർദ്രം

Dമൃതസഞ്ജീവനി

Answer:

D. മൃതസഞ്ജീവനി

Read Explanation:

  • മൃതസഞ്ജീവനി - കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി. 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്.


  • താലോലം - കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് താലോലം പദ്ധതി.


  • സ്നേഹപൂർവ്വം - മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’. കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.


  • ആർദ്രം - സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി




Related Questions:

കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ലാംഗ്വേജ് ലാബ് ?
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?
കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?

Consider the following schemes and its beneficiaries.Which is/are not correctly matched ?

  1. Swapna Saphalyam - NRKs
  2. Santhwana - Women
  3. Insight Projects - PWDs
  4. Aswasakiranam - Endosulfan victims
    കേരളത്തിലെ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതതയിലുള്ള തരിശുഭൂമിയിൽ കൃഷി നടത്തുന്ന പദ്ധതി ?