App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?

Aഒ. പി. സംവിധാനങ്ങളുടെ നവീകരണം

Bജില്ലാ, താലൂക്ക് തല ആശുപ്രതികളുടെ നിലവാരം ഏകീകരണം

Cസ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

Dപ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ

Answer:

C. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

Read Explanation:

ആര്‍ദ്രം മിഷന്‍

  • സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
  • രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
  • അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി (KIIFB) മുഖേനയും, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത്.
  • സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ-താലൂക്കാശുപത്രികള്‍ എന്നീ തലങ്ങളിലായിരിക്കും ആര്‍ദ്രം മിഷനില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
  • ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.

ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും.
  • കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം
  • രോഗികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും
  • രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ സ്ഥാപിക്കും.

  • എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.




Related Questions:

സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുവാൻ ബാലസഭയിലെ കുട്ടികളെ സജ്ജരാക്കാൻ കുടുംബശ്രീ ആരംഭിച്ച ബോധവൽകരണ പരിശീലന പദ്ധതി ഏത് ?
സ്ത്രീകളിൽ അനീമിയ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ ഏതാണ് ?
ഔഷധമാലിന്യങ്ങളുടെ സംഭരണത്തിനും സംസ്കരിക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ പുതിയ പദ്ധതി ?
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?