App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aദുരന്തനിവാരണ നയങ്ങൾ രൂപീകരിക്കുക.

Bസംസ്ഥാന ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുക.

Cദുരന്തനിവാരണ നയത്തിന്റേയും പദ്ധതിയുടേയും നിർവ്വഹണവും നടപ്പാക്കലും ഏകോപിപ്പിക്കുക

Dദുരന്ത ലഘൂകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുക.

Answer:

D. ദുരന്ത ലഘൂകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുക.

Read Explanation:

 ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ 

  • ദുരന്തനിവാരണ നയങ്ങൾ രൂപീകരിക്കുക
  • ദേശീയ ദുരന്ത നിവാരണ പദ്ധതി അംഗീകരിക്കുക
  • ദേശീയ പദ്ധതിക്ക് അനുസൃതമായി ഇന്ത്യാ ഗവൺമെന്റ് തയാറാക്കിയ പദ്ധതികൾക്ക് അംഗീകാരം നൽകുക
  • സംസ്ഥാന ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കുക.
  • വികസന പദ്ധതികളിലും മറ്റ് പദ്ധതികളിലും ദുരന്തം തടയുന്നതിനും ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സമന്വയിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളോ  വകുപ്പുകളോ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ തയാറാക്കുക
  • ദുരന്തനിവാരണ നയത്തിന്റേയും പദ്ധതിയുടേയും നിർവ്വഹണവും നടപ്പാക്കലും ഏകോപിപ്പിക്കുക. 
  • ദുരന്ത ലഘൂകരണത്തിന് ഫണ്ട് നൽകുന്നതിനായി സർക്കാരിനോട് ശിപാർശ ചെയ്യുക. 
  • കേന്ദ്രഗവൺമെന്റ് നിർണ്ണയിക്കുന്നതിനനുസരിച്ച് വലിയ ദുരന്തങ്ങൾ ബാധിച്ച മറ്റ് രാജ്യങ്ങൾക്ക് പിന്തുണ നൽകുക
  • ദുരന്തം തടയുന്നതിനോ ലഘൂകരിക്കുന്നതിനോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന ദുരന്ത സാഹചര്യത്തെയോ ദുരന്തത്തെ നേരിടാനുള്ള തയ്യാറെടുപ്പും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മറ്റു നടപടികളും സ്വീകരിക്കുക.

Related Questions:

രാജ്യത്ത് ആദ്യമായി കുട്ടികൾക്കുവേണ്ടി ഡി-അഡീക്ഷൻ സെന്ററുകൾ ആരംഭിക്കുന്ന പോലീസ് സേന ?
സംസ്ഥാന ജയിൽ മേധാവി ?
സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

കേരള ഗവണ്മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ
  2. കേരള ചീഫ് സെക്രട്ടറി Dr. V. V. Venu
  3. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.

    'Right to Present Case & Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. കക്ഷിക്ക് തന്റെ കേസ് അവതരിപ്പിക്കാൻ ന്യായമായ അവസരം നൽകണം.
    2. വാക്കാലുള്ള വാദം ന്യായമായ ഹിയറിംഗിന്റെ അവിഭാജ്യ ഘടകമാണ്.
    3. വാക്കാലുള്ള വാദം കേൾക്കുന്നതിനുള്ള നിയമപരമായ ആവശ്യകതയുടെ അഭാവത്തിൽ ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് കോടതികൾ വിഷയം തീരുമാനിക്കും.