Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പൗരസമൂഹത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aരാഷ്ട്രീയ കക്ഷികൾ

Bമാധ്യമ സ്ഥാപനങ്ങൾ

Cതൊഴിലാളി സംഘടനകൾ

Dഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള ദൂരദർശൻ

Answer:

D. ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള ദൂരദർശൻ

Read Explanation:

  • കുടുംബത്തിൻ്റെ സ്വകാര്യ മണ്ഡലത്തിനപ്പുറമുള്ള, രാഷ്ട്രത്തിനും വിപണിക്കും പുറത്തുള്ള വിശാലമായ മേഖലയെയാണ് പൗരസമൂഹം എന്നു വിളിക്കുന്നത്.

  • പൗരസമൂഹമെന്നത് രാഷ്ട്രേതര വിപണിയേതര പൊതുമണ്ഡലത്തിന്റെ ഭാഗമാണ്.

  • " ഇതിൽ വ്യക്തികൾ സ്വമേധയാ ഒത്തുചേരുകയും സ്ഥാപനങ്ങളും സംഘടനകളും രൂപീകരിക്കുകയും ചെയ്യുന്നു.

  • പൗരന്മാർ സജീവമായി പ്രവർത്തിക്കുന്ന പൗരസമൂഹത്തിൽ വ്യക്തികൾ സാമൂഹിക പ്രശ്‌നങ്ങൾ ഏറ്റെടുക്കുകയും രാജ്യത്തിനുമേൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയും ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

  • പൗരസമൂഹത്തിൽ സന്നദ്ധ സംഘടനകളും പൗരവിഭാഗം രൂപീകരിച്ച മറ്റു സംഘടനകളും ഉൾപ്പെടുന്നു.

  • ദേശത്തോടും ജനങ്ങളോടും രാഷ്ട്രത്തിന് ഉത്തരവാദിത്വമുണ്ട് എന്ന ബോധം ഉറപ്പുവരുത്തുന്നതിൽ പൗരസമുഹങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്

പൗരസമൂഹത്തിൽ ഉൾപ്പെടുന്നവർ

  • രാഷ്ട്രീയ കക്ഷികൾ

  • മാധ്യമ സ്ഥാപനങ്ങൾ

  • തൊഴിലാളി സംഘാടനകൾ

  • ഗവൺമെന്റേതര സംഘടനകൾ

    (Non Governmental Organizations)

  • മതസംഘടനകൾ


Related Questions:

"തത്ത്വചിന്തയുടെ രാജാവ്" എന്നറിയപ്പെടുന്നത് ആരാണ് ?

അരിസ്റ്റോട്ടിലിന്റെ ജനനത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അരിസ്റ്റോട്ടിൽ ജന്മനാ അഥീനിയക്കാരനായിരുന്നു.
  2. അദ്ദേഹം മാസിഡോണിയയ്ക്ക് സമീപമുള്ള സ്റ്റാജിറയിലാണ് ജനിച്ചത്.
  3. അരിസ്റ്റോട്ടിൽ ഏഥൻസിൽ ജനിച്ചു.
    രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകൻ ആര് ?
    പെരുമാറ്റ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആര് ?
    ജനങ്ങൾക്ക് അവരുടെ പ്രതിനിധികളിലൂടെ പൊതുപരിപാടികളിൽ ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന ഭരണരീതി ഏതാണ് ?