ജിയോജിബ്ര (GeoGebra) എന്നത് പ്രൈമറി സ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഗണിതശാസ്ത്രവും ശാസ്ത്രവും പഠിക്കാനും പഠിപ്പിക്കാനുമായി രൂപകൽപ്പന ചെയ്ത ഒരു സ്വതന്ത്ര (Free) ഇന്ററാക്ടീവ് ഗണിത സോഫ്റ്റ്‌വെയർ സ്യൂട്ട് ആണ്.
ഇതിൻ്റെ പേര് ജ്യാമിതി (Geometry), ബീജഗണിതം (Algebra) എന്നീ വാക്കുകളിൽ നിന്നാണ് വന്നത്
ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.
ഡെസ്‌ക്‌ടോപ്പുകൾ (വിൻഡോസ്, മാക്ഒഎസ്, ലിനക്സ്), ടാബ്‌ലെറ്റുകൾ (ആൻഡ്രോയിഡ്, ഐപാഡ്, വിൻഡോസ്), വെബ് എന്നിവയ്‌ക്കായുള്ള അപ്ലിക്കേഷനുകൾക്കൊപ്പം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ജിയോജിബ്ര ലഭ്യമാണ്.
ജിയോജിബ്രയിലുള്ള നിർമ്മിതികൾ വെബ് പേജ് ആയി എക്സ്പോർട്ട് ചെയ്താൽ ലഭിക്കുന്ന ഫയലിനെ ജിയോജിബ്ര ആപ്ലെറ്റ് എന്നു വിളിക്കാം.