Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ ബന്ധം ഏതാണ്?

  1. ചമ്പാരൻ സത്യാഗ്രഹം - ബീഹാർ
  2. ഖേഡ സത്യാഗ്രഹം - മഹാരാഷ്ട്ര
  3. അഹമ്മദാബാദ് മിൽ സമരം - ഗുജറാത്ത്

    A2, 3 ശരി

    B1 തെറ്റ്, 2 ശരി

    Cഎല്ലാം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ

    ചമ്പാരൻ സത്യഗ്രഹം

    • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് 1917-ലെ ചമ്പാരൻ സത്യഗ്രഹം.
    • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ വെള്ളക്കാർ ചൂഷണം ചെയ്‌തതിനെതിരെയായിരുന്നു ഈ സത്യഗ്രഹം.
    • അതിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ വെള്ളക്കാർ നിർബന്ധിതരായി.

    അഹമ്മദാബാദ് മിൽ സമരം

    • 1918-ൽ ഗാന്ധിജി അഹമ്മദാബാദിലെ തുണിമിൽ തൊഴിലാളികളുടെ വേതനവർദ്ധനവിനുവേണ്ടിയുള്ള സമരം നയിച്ചു.
    • ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാരസത്യഗ്രഹമായിരുന്നു ഇത്.

    ഖേഡ സത്യാഗ്രഹം

    • ഖേഡ സത്യാഗ്രഹം എന്നും അറിയപ്പെടുന്ന ഖേഡയിലെ കർഷക സമരം നടന്നത് 1918-ലാണ്.
    • ചമ്പാരൻ സത്യാഗ്രഹത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ സത്യാഗ്രഹം
    • ഗുജറാത്തിലെ ഖേഡയിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കാർഷികവിളകൾ വ്യാപകമായി നശിച്ചു.
    • വിളവ് മോശമായതിനാൽ നികുതിയിൽ ഇളവ് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
    • ബ്രിട്ടീഷ് അധികൃതർ ഈ ആവശ്യം നിരസിക്കുകയും നികുതി അടച്ചില്ലെങ്കിൽ കൃഷിനിലങ്ങളും വസ്തുക്കളും കണ്ടുകെട്ടുകയും കർഷകരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
    • ഇതിനെ തുടർന്ന് ഗാന്ധിജി നികുതി നിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.
    • സത്യാഗ്രഹത്തിന്റെ ഫലമായി  ബ്രിട്ടീഷ് സർക്കാർ, കർഷകരുമായി  ഉടമ്പടിയിലെത്താൻ തീരുമാനിച്ചു.
    • അടുത്ത വർഷത്തെ നികുതി ഒഴിവാക്കാനും നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും ഈ ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ സമ്മതിച്ചു.

    Related Questions:

    Who was the leader of the Pookkottur war?
    ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദു സ്വരാജ്' എഴുതപ്പെട്ട ഭാഷയേത് ?
    After staying in South Africa for many years, Gandhiji returned to India on :
    ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം ഏതാണ് ?

    Find out the person who delivered following words.
    There is no salvation for India unless you strip yourself of this jewellery and hold it in trust for your countrymen in India :