App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശിശു പാഠ്യപദ്ധതി രൂപീകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aശിശുവിൻ്റെ പ്രകൃതം പരിഗണിക്കണം

Bപ്രവർത്തനാധിഷ്ഠിതമാകണം

Cഉദ്ഗ്രഥന സ്വഭാവമുള്ളതാവണം

Dവിഷയവുമായി ബന്ധപ്പെട്ട വസ്തുതകൾക്കും തത്വങ്ങൾക്കും ഊന്നൽ നൽകണം

Answer:

D. വിഷയവുമായി ബന്ധപ്പെട്ട വസ്തുതകൾക്കും തത്വങ്ങൾക്കും ഊന്നൽ നൽകണം

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി
  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി
  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ  പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി

ശിശുകേന്ദ്രികൃതം - അധ്യാപക കേന്ദ്രീകൃതം

  • ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
  • ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.

 

  • അധ്യാപകന് കൂടുതൽ പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി - അധ്യാപക കേന്ദ്രീകൃത പാഠ്യപദ്ധതി
  • പഠിപ്പിക്കുക എന്ന പ്രക്രിയക്കാണ് ഇതിൽ പഠന പ്രക്രിയയെക്കാൾ പ്രാധാന്യം

 

 


Related Questions:

Bruner's theory suggests that learners should be:
വിദ്യാലയവും സമൂഹവും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്ന ഏജൻസി?
ബോധനോദ്ദേശ്യങ്ങൾ രൂപപ്പെടുത്തിയ പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണൻ ആണ് ?
സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?
A teacher who promotes creativity in her classroom must encourage.............