താഴെപ്പറയുന്നവയിൽ സമായോജന തന്ത്രം അല്ലാത്തത് ഏത് ?
Aദമനം
Bപ്രക്ഷേപണം
Cഉദാത്തീകരണം
Dനിഗമനം
Answer:
D. നിഗമനം
Read Explanation:
- പ്രതിരോധ തന്ത്രങ്ങൾ / സമായോജനതന്ത്രങ്ങൾ (Defence Mechanism / Adjustment Mechanism ) :- മോഹഭംഗങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാനോ / പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ. ഇത്തരം തന്ത്രങ്ങളിലൂട മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനോ ഒഴിവാക്കാനോ കഴിയും
- പ്രധാനപ്പെട്ട പ്രതിരോധ തന്ത്രങ്ങൾ
- അനുപൂരണം (Compensation)
- നിഷേധം (Denial)
- ദമനം (Repression)
- യുക്തീകരണം (Rationalization)
- ഉദാത്തീകരണം (Sublimation)
- പ്രക്ഷേപണം (Projection)
- താദാത്മീകരണം (Identification)
- പശ്ചാത്ഗമനം (Regression)
- ആക്രമണം (Agression)