താഴെപ്പറയുന്നവരില്‍ സാമഗ്രവാദ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര് ?Aബി എഫ് സ്കിന്നര്‍Bമാക്സ് വെര്‍തിമര്‍Cകര്‍ട്ട് കോഫ്ക്Dവോള്‍ഫ്ഗാംഗ് കോളര്‍Answer: A. ബി എഫ് സ്കിന്നര്‍ Read Explanation: ഗസ്റ്റാള്‍ട്ട് മനശാസ്ത്രം / സാമഗ്രതാവാദം പരിസരത്തിൻറെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്നു കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം. ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം രൂപം, ആകൃതി എന്നാണ്. പൂർണ്ണതയ്ക്ക് അതിൻറെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപ ഗുണത്തെ ഗസ്റ്റാൾട്ട് എന്നു വിളിക്കാം. ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്. കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍. 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. അംശങ്ങളുടെ ആകെത്തുകയെക്കാള്‍ മെച്ചപ്പെട്ടതാണ് സമഗ്രത. സമഗ്രതയിൽ ആണ് യഥാർഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്. കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന ചിമ്പാൻസിയിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി. Read more in App