തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?
Aപുന്നപ്ര-വയലാർ സമരം
Bനിവർത്തന പ്രക്ഷോഭം
Cകീഴരിയൂർ ബോംബ് കേസ്
Dമലയാളി മെമ്മോറിയൽ
Answer:
C. കീഴരിയൂർ ബോംബ് കേസ്
Read Explanation:
ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏടാണ് കീഴരിയൂർ ബോംബ് കേസ്.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ കാലത്ത് മലബാറിന്റെ പല മേഖലകളിലും നടന്ന അട്ടിമറി ശ്രമങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു കീഴരിയൂർ.
ബ്രിട്ടീഷ് പട്ടാളത്തിന് അത്ര എളുപ്പം എത്തിപ്പെടാന്‍ സാധിക്കാത്ത ഭൂപ്രദേശം എന്നതാണ് കോഴിക്കോട് ജില്ലയിലെ ഈ ഗ്രാമപ്രദേശത്തെ ബോംബ് നിർമ്മാണത്തിനും മറ്റുമായി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്രസമര സേനാനികളെ പ്രേരിപ്പിച്ചത്