തിരുവിതാംകൂർ രാജഭരണത്തെ 'അനന്തപുരത്തെ നീചൻ' എന്ന് വിശേഷിപ്പിച്ചതാര്?
Aതൈക്കാട് അയ്യ
Bബ്രഹ്മാനന്ദ ശിവയോഗി
Cവൈകുണ്ഠ സ്വാമികൾ
Dചട്ടമ്പി സ്വാമികൾ
Answer:
C. വൈകുണ്ഠ സ്വാമികൾ
Read Explanation:
വൈകുണ്ഠ സ്വാമികൾ
- കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ വ്യക്തി
- 'അയ്യാ വൈകുണ്ഠർ' എന്നും അറിയപ്പെടുന്നു.
- നാഗർകോവിലിനടുത്ത് ശാസ്താംകോയിൽവിളയിൽ ജനിച്ചു.
- വൈകുണ്ഠ സ്വാമികൾക്ക് മാതാപിതാക്കൾ ആദൃമിട്ട പേര് - മുടിചൂടും പെരുമാൾ
- സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക് ബാല്യകാലത്ത് നല്‍കപ്പെട്ട പേര് - മുത്തുക്കുട്ടി
- ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു.
- ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു.
- വിഗ്രഹാരാധന, മൃഗബലി തുടങ്ങിയ ആചാരങ്ങളിൽ അർത്ഥമില്ലെന്ന് വൈകുണ്ഠർ സിദ്ധാന്തിച്ചു.
- “ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്" എന്നതാണ് അദേഹത്തിൻ്റെ ആപ്തവാക്യം.
- മേൽമുണ്ടു ധരിക്കൽ സമരത്തിനു നേതൃത്വം നൽകി.
- 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു.
- എല്ലാ മനുഷ്യരും സമന്മാരാണ്,ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന ആശയത്തിനു ശക്തി പകർന്നു.
- 1851 ൽ വൈകുണ്ഠസ്വാമികൾ കണ്ണാടിപ്രതിഷ്ഠ നടത്തി
- 'കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്' എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി.
- മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു
- ബ്രിട്ടീഷ് സാമ്രാജ്യത്തെ 'വെൺ നീചർ' എന്ന് വിളിച്ചു.
- തിരുവിതാംകൂർ രാജഭരണത്തെ 'അനന്തപുരത്തെ നീചൻ' എന്ന് വിളിച്ചു.
- രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തുള്ള ശിങ്കാരത്തോപ്പ് ജയിലിലാണ് അടച്ചത്.
-
വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ നിഴല്‍ താങ്കല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
-
വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച പരിശീലനക്കളരിയാണ് തുവയല്‍പന്തി കൂട്ടായ്മ
-
ധര്‍മയുഗം സ്ഥാപിക്കുക എന്ന തന്റെ ലക്ഷ്യം നേടുന്നതിനായി വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്താപദ്ധതിയെ അയ്യാവഴി എന്നു പറയുന്നു