App Logo

No.1 PSC Learning App

1M+ Downloads
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :

Aഹെഡ് ലൈറ്റ് ഹൈ ബീം ON ചെയ്‌ത്‌ കടന്ന് പോകണം

Bഹസാർഡ് ലാമ്പുകൾ ഉപയോഗിക്കണം

Cഹെഡ് ലൈറ്റ് ഡിപ്പ് ബിം ON ചെയ്‌ത്‌ കടന്ന് പോകണം

Dപ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല

Answer:

C. ഹെഡ് ലൈറ്റ് ഡിപ്പ് ബിം ON ചെയ്‌ത്‌ കടന്ന് പോകണം

Read Explanation:

ഒരു തുരങ്കത്തിൽ പ്രവേശിക്കുമ്പോൾ ഒരു വാഹനത്തിന്റെ ഡ്രൈവർ ചെയ്യേണ്ട കാര്യങ്ങൾ : 

  1. ഒരു തുരങ്കത്തിൽ പ്രവേശിക്കുന്നതിന് മുൻപായി, ഡ്രൈവർ ഡിപ്പ്ഡ് ലൈറ്റ് ഓണാക്കേണ്ടതാണ്.
  2. ഒരു ഡ്രൈവറും, തുരങ്കത്തിൽ മറികടക്കുകയൊ, യു-ടേൺ എടുക്കുകയൊ, പുറകോട്ടോടിക്കുകയൊ ചെയ്യരുത്.
  3.  ഒരു ഡ്രൈവറും, തികച്ചും ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യം ഇല്ലെങ്കിൽ, വാഹനം തുരങ്കത്തിൽ നിറുത്തുകയൊ പാർക്ക് ചെയ്യുകയൊ അരുത്.

തികച്ചും ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ, വാഹനത്തിൻറ്റെ അപകട മുന്നറിയിപ്പ് ലൈറ്റ് (hazard warning light) ഓണാക്കുകയും, കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ 1989, ചട്ടം 138 ഉപചട്ടം 4 ഉപാധി (c)യിൽ പറഞ്ഞിരിക്കുന്ന പ്രതിഫലിക്കുന്ന മുന്നറിയിപ്പ് ത്രികോണം (reflective warning triangle) കൂടി, വാഹനത്തിൻറ്റെ മുന്നിലും പിന്നിലും 25 മീറ്റർ അകലത്തിൽ വെക്കേണ്ടതുമാണ്.


Related Questions:

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?
ബസ്സുകൾ റൂട്ടിൽ ഓടിക്കാനുള്ള പെർമിറ്റ് നൽകുന്ന അധികാരി ആര്?
സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം ഏത്?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്