App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്താവന ഏത് ?

Aവ്യക്തിയുടെ വിദ്യാഭ്യാസത്തിൽ പാരമ്പര്യവും (Heredity) പര്യാവരണവും (Environment) ഒരു പോലെ സഹായിക്കുന്നു.

Bപാരമ്പര്യ (Heredity) മായ കഴിവുകൾ ഏതു പര്യാവരണ (Environment) ത്തിലും വികാസം പ്രാപിക്കുന്നു.

Cഅനുകൂലമായ പര്യാവരണ (Environtient) ത്തിൽ പാരമ്പര്യ (Heredity) മായ കഴിവുകൾ വികാസം പ്രാപിക്കുന്നു.

Dപാരമ്പര്യം (Heredity) വികാസത്തിന്റെ അടിത്തറയും പര്യാവരണം (Ernvironment) അതിന്റെ ഘടനയുമാണ്.

Answer:

B. പാരമ്പര്യ (Heredity) മായ കഴിവുകൾ ഏതു പര്യാവരണ (Environment) ത്തിലും വികാസം പ്രാപിക്കുന്നു.

Read Explanation:

പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) 

  • ശിശുവികാസത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ - പാരമ്പര്യവും പര്യാവരണവും
  • വികാസത്തെ സംബന്ധിച്ച നിയമകഘടകങ്ങളില്‍ ഏറ്റവും പ്രധാനമായവയാണ് പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) 
  • കുട്ടികളുടെ ആകൃതിയും, പ്രകൃതിയും കഴിവും അവരുടെ പൂര്‍വ്വികരില്‍ നിന്ന്‌ പാരമ്പര്യമായി ലഭിച്ചതാണെന്നും അവ സ്ഥിരമാണെന്നും പാരമ്പരൃവാദികള്‍ അഭിപ്രായപ്പെടുന്നു.
  • എന്നാല്‍ പര്യാവരണ വാദികളുടെ അഭിപ്രായം പരിസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതാണ്‌ കുട്ടികളുടെ സ്വഭാവവും കഴിവുകളും എന്നാണ്‌.
  • ഒരു വ്യക്തിയില്‍ ബാഹ്യമായി പ്രവര്‍ത്തിക്കുന്ന എല്ലാ ശക്തികള്‍ക്കും കൂടിയാണ്‌ പര്യാവരണം എന്നു പറയുന്നത്‌.
  • ഒരു വ്യക്തിക്ക്‌ ആജീവനാന്തം ലഭിക്കുന്ന എല്ലാവിധ ഉദ്ദീപനങ്ങളും പര്യാവരണമാണെന്ന്‌ മന:ശാസ്ധ്രപരമായി പറയാം. 

Related Questions:

വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും കായികപ്രവർത്തനങ്ങളിലൂടെയാണ് - ഇത് ബ്രൂണറുടെ ഏത് വികസന ഘട്ടവുമായി ബന്ധപ്പെടത്താണ് ?
ഭ്രൂണ ഘട്ടം എന്നാൽ ?
The release of which of these hormones is associated with stress ?
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
Which period is considered the most critical for preventing congenital abnormalities?