App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്രനിർമാർജനത്തിനും സ്ത്രീപുരുഷ സമത്വത്തിനും പ്രാധാന്യം നൽകിയ നവോഥാന നായകൻ ആരായിരുന്നു ?

Aചട്ടമ്പി സ്വാമി

Bവാഗ്‌ഭടാനന്ദൻ

Cസഹോദരൻ അയ്യപ്പൻ

Dവൈകുണ്ഠ സ്വാമി

Answer:

B. വാഗ്‌ഭടാനന്ദൻ

Read Explanation:

വാഗ്‌ഭടാനന്ദൻ

  • 'മലബാറിലെ നാരായണഗുരു' എന്നു വിശേഷിപ്പിക്കപ്പെട്ടു
  • 1885-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ പാട്യം ഗ്രാമത്തിലാണ് ജനനം. 
  • വി.കെ. ഗുരുക്കൾ എന്നും അറിയപ്പെട്ടിരുന്നു (വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ).
  • ബ്രഹ്മാനന്ദശിവയോഗിയാണ് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്.
  • ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച സാമൂഹിക പരിഷ്‌കർത്താവ്
  • ഏകദൈവ വിശ്വാസം പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്
  • ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാന്നെന്ന് വാദിച്ച നവോഥാന നായകൻ

  • അദേഹമാണ്  ആത്മവിദ്യാ സംഘം രൂപീകരിച്ചത് (വടകരയിൽ)
  • മലബാർ കർഷക സംഘം രൂപീകരിക്കാൻ നേതൃത്വം നൽകി
  • ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രൂപീകരിച്ച വ്യക്തി.
  • കോഴിക്കോട് തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചു. 
  • പ്രീതി ഭോജനം നടപ്പിലാക്കി

  • അഭിനവകേരളം, ശിവയോഗവിലാസം,  ആത്മവിദ്യാകാഹളം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആയിരുന്നു.
  • "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ". എന്നത് ആത്മവിദ്യാസംഘത്തിന്റെ ആപ്തവാക്യം ആയിരുന്നു. 
  • ഈ വരികൾ അഭിനവ കേരളത്തിലും, ആത്മവിദ്യാകാഹളത്തിലും അച്ചടിച്ചു വന്നിട്ടുണ്ട്. 
  • 'ആത്മവിദ്യ' എന്ന ദാർശനികപ്രബന്ധത്തിന്റെ മുഖവുരയിൽ രാംമോഹൻ റോയിയെ നവഭാരതപിതാവായി വിശേഷിപ്പിച്ചു.

പ്രധാന കൃതികൾ

  •  ആത്മവിദ്യ
  •  അദ്ധ്യാത്മ യുദ്ധം
  •  പ്രാർത്ഥനാഞ്ജലി
  •  മംഗളശ്ലോകങ്ങൾ
  •  ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
  •  ആത്മവിദ്യലേഖമാല
  •  ഈശ്വരവിചാരം
  •  മാനസചാപല്യം
  •  പ്രാർത്ഥന മഞ്ജരി
  • കൊട്ടിയൂർ ഉത്സവപ്പാട്ട്

മാസികകൾ

  •  ശിവയോഗി വിലാസം (1914-ൽ)
  •  ആത്മവിദ്യാകാഹളം (1929-ൽ)
  •  യജമാനൻ (1939-ൽ)

Related Questions:

' മേച്ചിൽ പുല്ല് ' സമര നായിക :
കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ :
ശ്രീനാരായണ ഗുരു ജനിച്ചത് എവിടെയാണ് ?
പ്രാചീനമലയാളം ആരുടെ പുസ്തകമാണ്?
' മുസ്ലിം ' എന്ന മാസിക ആരംഭിച്ചത് ആരാണ് ?