App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസം ആണ് . ഇത് ആരുടെ വാക്കുകളാണ് ?

Aഅബ്ദുൽ റഹ്‌മാൻ

Bവക്കം മൗലവി

Cടി കെ മാധവൻ

Dമക്തി തങ്ങൾ

Answer:

B. വക്കം മൗലവി

Read Explanation:

വക്കം അബ്ദുൽ ഖാദർ മൗലവി

  • ജനനം : 1873 ഡിസംബർ 28
  • ജന്മ സ്ഥലം : വക്കം ചിറയിൻകീഴ് താലൂക്ക് തിരുവനന്തപുരം
  • ജന്മഗൃഹം : പൂന്ത്രാൻവിളാകം വീട്
  • പിതാവ് : മുഹമ്മദ് കുഞ്ഞ്
  • മാതാവ് : ആഷ് ബീവി
  • മകൻ : അബ്ദുൽ ഖാദർ
  • മരണം : 1932 ഒക്ടോബർ 31
  • കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്
  • വക്കം മൗലവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ.
  • എസ് എൻ ഡി പിയുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന : ഇസ്ലാം ധർമ്മ പരിപാലന സംഘം.
  • ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം : 1918 (നിലയ്ക്കമുക്ക്)
  • സാമൂഹികമായ  പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസം ആണെന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ 
  • മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടി എങ്കിലേ മനുഷ്യ പുരോഗതി സാധ്യമാവൂ എന്നു പറഞ്ഞ സാമൂഹിക പരിഷ്കർത്താവ് 
  • ഇസ്ലാമിക് പബ്ലിക്കേഷൻ ഹൗസിന്റെ സ്ഥാപകൻ : വക്കം മൗലവി (1931)
  • വക്കം മൗലവി സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് സ്ഥിതി ചെയ്യുന്നത് : കോഴിക്കോട്.

Related Questions:

പൊയ്കയിൽ കുമാരഗുരുദേവൻ ജനിച്ച സ്ഥലം ?
ദാരിദ്രനിർമാർജനത്തിനും സ്ത്രീപുരുഷ സമത്വത്തിനും പ്രാധാന്യം നൽകിയ നവോഥാന നായകൻ ആരായിരുന്നു ?
റിങ്കൾ ടോബ്, റെവനെൻഡ് മീഡ് ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വക്കം മൗലവി ആരംഭിച്ച പത്രം :
' തോൽവിറക് ' സമരം നടന്ന ജില്ല ?