App Logo

No.1 PSC Learning App

1M+ Downloads
നളന്ദ സർവ്വകലാശാലയുടെ സ്ഥാപകൻ :

Aചന്ദ്ര ഗുപ്തൻ II

Bകുമാര ഗുപ്തൻ

Cസമുദ്ര ഗുപ്തൻ

Dസ്കന്ദ ഗുപ്തൻ

Answer:

B. കുമാര ഗുപ്തൻ

Read Explanation:

പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.


Related Questions:

സമുദ്ര ഗുപ്തനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കിഴക്കൻ അതിർത്തിയിലെ നേപ്പാളും സമതടം, കാർത്രീപുത്രം, കാമരൂപം എന്നീ രാജ്യങ്ങളും ഗിരിവർഗ്ഗക്കാരായ മാളവർ, യൌധേയർ, മാദ്രകർ, ആഭീരന്മാർ എന്നിവരും സമുദ്രഗുപ്തന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
  2. ശ്രീലങ്കയിൽ നിന്നും അവിടത്തെ രാജാക്കന്മാർ അദ്ദേഹത്തിന് കപ്പം നൽകിയതായി പറയുന്നു.
  3. സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ഹരിസേനൻ സംസ്കൃത കവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
  4. അദ്ദേഹത്തിന്റെ അമ്മ കുമാരദേവി ലിച്ഛാവി ഗണത്തിൽപ്പെട്ടതായിരുന്നു.
    The Iron pillar at Mehrauli in Delhi was constructed during the period of :
    ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?
    ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?
    The famous ruler of the Gupta Dynasty, known as the "Kumara Gupta I," was a patron of art, literature, and culture. Which ancient Indian poet and playwright was associated with his court?