"നാളത്തെ വിദ്യാലയം", "വിദ്യാഭ്യാസം ഇന്ന്" - ഇവ ആരുടെ കൃതിയാണ് ?
Aആഗസ്ത് ഫ്രോബൽ
Bജോൺ ലോക്ക്
Cജോൺ ഡ്യൂയി
Dഅരിസ്റ്റോട്ടിൽ
Answer:
C. ജോൺ ഡ്യൂയി
Read Explanation:
ജോൺ ഡ്യൂയി (John Dewey) (1859-1952)
- ജീവിതം തന്നെ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മുമ്പോട്ട് വച്ച വിഖ്യാത ദാർശനികൻ - ജോൺ ഡ്യൂയി
- ഉപയോഗപ്രദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന തത്വചിന്തകൻ - ജോൺ ഡ്യൂയി
- "ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണം” - ജോൺ ഡ്യൂയി
- അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം (Pragmatism) എന്ന പേരിലാണ് പ്രശസ്തിയാർജിച്ചത്.
- യുക്തിചിന്തനത്തിനു പ്രാധാന്യം കൊടുത്ത തത്വചിന്തകൻ - ജോൺ ഡ്യൂയി
- “ഓരോ കുട്ടിയുടെയും നിലവിലുള്ള ശേഷി കളും നൈപുണികളും വ്യത്യസ്തമാവുമെന്നതു കൊണ്ടു തന്നെ പൊതുവായി പഠനോദ്ദേശ്യങ്ങൾ നിർണയിക്കുന്നത് ശരിയല്ല" - ജോൺ ഡ്യൂയി
- ഡ്യൂയിയുടെ പ്രധാനകൃതികൾ :-
- വിദ്യാലയവും സമൂഹവും (The School and Society)
- വിദ്യാലയവും കുട്ടിയും (The School and the child)
- നാളത്തെ വിദ്യാലയം (School of tomorrow)
- വിദ്യാഭ്യാസം ഇന്ന് (Education Today)
- ജനാധിപത്യവും വിദ്യാഭ്യാസവും (Demoracy and Education)
- Experience and Education