നാവാമുകുന്ദൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?
Aബ്രഹ്മാവ്
Bശിവൻ
Cമഹാവിഷ്ണു
Dസുബ്രഹ്മണ്യൻ
Answer:
C. മഹാവിഷ്ണു
Read Explanation:
- കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.
- നാവാമുകുന്ദൻ എന്നറിയപ്പെടുന്ന മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
- ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.
- ഹൈന്ദവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവാ മുകുന്ദനായി" ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു.
- അതിനാൽ തന്നെ "ലക്ഷ്മീ നാരായണ" സങ്കൽപ്പത്തിലാണ് ഇവിടുത്തെ ആരാധന.