App Logo

No.1 PSC Learning App

1M+ Downloads
നിങ്ങളുടെ ക്ലാസിൽ വേണ്ടത്ര കാഴ്ചശക്തിയില്ലാത്ത ഒരു കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിയെ നിങ്ങൾ ഏതു വിധമാണ് പരിഗണിക്കുക ?

Aക്ലാസിൽ നൽകുന്ന എല്ലാ പ്രവർത്തനങ്ങളും നൽകാതിരിക്കുക

Bആ കുട്ടിയുടെ പതിവു ജോലികൾ രക്ഷിതാക്കളെയും സഹപാഠികളെയും കൊണ്ട് ചെയ്യിച്ചു കൊണ്ട്

Cസാധാരണ കുട്ടിയെപ്പോലെ പരിഗണിച്ച് കേട്ട് ഗ്രഹിക്കാനുള്ള സിഡി ഉപയോഗിച്ച് സഹായം നൽകും

Dകുട്ടിയെ മാറ്റിഇരുത്തി പ്രത്യേക പരിഗണനകൾ നൽകിക്കൊണ്ട്

Answer:

C. സാധാരണ കുട്ടിയെപ്പോലെ പരിഗണിച്ച് കേട്ട് ഗ്രഹിക്കാനുള്ള സിഡി ഉപയോഗിച്ച് സഹായം നൽകും

Read Explanation:

സങ്കലിത വിദ്യാഭ്യാസം (Inclusive education)

  • സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.
  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക.
  • ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്.
  • അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. 

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണങ്ങൾ :-

  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.

 


Related Questions:

വൈഗോഡ്സ്കിയുടെ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് ?
ടോപ്പോളജിക്കല്‍ സൈക്കോളജി ആരുമായി ബന്ധപ്പെട്ടതാണ് ?
Which among the following is the primary law of learning?
താഴെ കൊടുത്തിട്ടുള്ളവയിൽ പഠന വൈകല്യത്തിന് കരണമായതിൽ പെടാത്തത് ഏത് ?
"മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവങ്ങളുടെയും പഠനം" എന്ന് അഭിപ്രായപ്പെട്ടത് ?