നിരന്തരവും സമഗ്രവുമായ വിലയിരുത്തലിൻ്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി :
Aആശയവിനിമയ ശേഷി
Bപ്രശ്ന പരിഹരണ ശേഷി
Cസർഗാത്മക ചിന്ത
Dഉപകരണങ്ങൾ കൈകാര്യം ചെയ്യൽ
Answer:
D. ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ
Read Explanation:
- വിലയിരുത്തൽ
- പാഠഭാഗത്തിൻ്റെ / യൂണിറ്റിൻ്റെ വിനിമയത്തിനു ശേഷം 'എന്തൊക്കെ പഠനനേട്ടങ്ങൾ കൈവരിച്ചു' എന്ന് വിലയിരുത്തുന്ന പ്രക്രിയയെ പഠനത്തെ വിലയിരുത്തൽ എന്നു പറയുന്നു.
- നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ / Continuos And Comprehensive Evaluation (CCE)
- പഠിതാവിൽ അനസ്യൂതമായി നടക്കുന്ന ഒരു പ്രക്രിയയാണ് പഠനം. അതുകൊണ്ടുതന്നെ ശേഷികളും ധാരണകളും എത്രത്തോളം നേടി എന്ന് പരിശോധിക്കുന്ന വിലയിരുത്തൽ പ്രക്രിയയും നിരന്തരമായിരിക്കണം.
- സമഗ്രമായ വിലയിരുത്തൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പഠിതാവിൻ്റെ വൈജ്ഞാനികവും സാമൂഹിക-വൈകാരിക മേഖലകളിലെ വിലയിരുത്തലും ആണ്
- രണ്ടു മേഖലകളിൽ ആയാണ് നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ നിർവഹിക്കപ്പെടുന്നത്.
- വൈജ്ഞാനിക മേഖല
- സാമൂഹിക - വൈകാരിക മേഖല
- വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തൽ :-
1. നിരന്തര വിലയിരുത്തൽ
- മൂന്ന് രീതിയിൽ ഉള്ള നിരന്തര വിലയിരുത്തലുകൾ
- പഠന പ്രക്രിയയുടെ വിലയിരുത്തൽ
- പോർട്ട് ഫോളിയോ വിലയിരുത്തൽ
- യൂണിറ്റ് തല വിലയിരുത്തൽ
2. ടേം വിലയിരുത്തൽ
- ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ ഓരോ പഠിതാവും എത്രത്തോളം പഠനനേട്ടങ്ങൾ കൈവരിച്ചുവെന്ന് ഓരോ ടേംമിൻ്റെ അവസാനവും വിലയിരുത്തുന്നു.
- സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ :-
വൈജ്ഞാനിക മേഖലയെ പോലെ തന്നെ പ്രധാനമാണ് സാമൂഹിക - വൈകാരിക മേഖലയിലെയും വിലയിരുത്തൽ. Learning to know, Learning to do, Learning to live together, Learning to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ വിലയിരുത്തുന്നത്.
- സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധപ്പെട്ട നൈപുണികൾ :-
- ആശയവിനിമയശേഷി
- വ്യക്ത്യന്തര നൈപുണി
- സഹഭാവം
- വികാരങ്ങളുമായി പൊരുത്തപ്പെടൽ
- മാനസിക സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ
- പ്രശ്നപരിഹരണ ശേഷി
- തീരുമാനമെടുക്കൽ
- വിമർശനാത്മക ചിന്ത
- സർഗാത്മക ശേഷി
- സ്വയാവബോധം