App Logo

No.1 PSC Learning App

1M+ Downloads
നിസ്സഹരണ സമരത്തിൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?

Aവിദേശ വസ്തുക്കളുടെ ബഹിഷ്കരണം

Bഉപ്പുനികുതി എടുത്തുകളയുക

Cനികുതി നല്‍കാതിരിക്കുക

Dതിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുക

Answer:

B. ഉപ്പുനികുതി എടുത്തുകളയുക

Read Explanation:

നിസ്സഹരണ സമരം 

  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ  പ്രക്ഷോഭമാണ് നിസ്സഹകരണസമരം.
  • റൗലറ്റ് വിരുദ്ധ സമരം നൽകിയ ആത്മവിശ്വാസം ബ്രിട്ടീഷ് ഭരണത്തോട് നിസ്സഹകരണം പ്രഖ്യാപിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു 

ഇന്ത്യയിലെ ജനങ്ങൾ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചതിന് ചില ഉദാഹരണങ്ങൾ:

  • അവധിലെ കർഷകർ നികുതി നൽകാൻ വിസമ്മതിച്ചു.
  • വടക്കൻ ആന്ധ്രയിലെ ഗിരിവർഗക്കാർ വനനിയമം ലംഘിച്ച് വനത്തിനുള്ളിൽ പ്രവേശിക്കുകയും ഉത്പന്നങ്ങൾ ശേഖരിക്കുകയും ചെയ്തു.
  • ഉത്തർപ്രദേശിലെ കർഷകർ കോളനി ഉദ്യോഗസ്ഥരുടെ ചുമടുകൾ എടുക്കാൻ വിസമ്മതിച്ചു.
  • തൊഴിലാളികൾ പണിമുടക്കി.
  • വക്കീലന്മാർ കോടതിയിൽ പോകാൻ വിസമ്മതിച്ചു.
  • വിദ്യാർഥികൾ ബ്രിട്ടീഷ് സർക്കാരിന്റെ സ്കൂളുകളും കോളേജുകളും ഉപേക്ഷിച്ചു.
  • സ്ത്രീകളടക്കമുള്ള ജനങ്ങൾ വിദേശവസ്ത്രങ്ങൾ പൊതുനിരത്തുകളിൽ കൂട്ടിയിട്ട് കത്തിച്ചു.

നിസ്സഹരണ സമരകാലത്തെ നിർമാണ പ്രവർത്തനങ്ങൾ

  • ബഹിഷ്കരണത്തോടൊപ്പം നിർമാണ പ്രവർത്തനങ്ങൾക്കും (Constructive Programme) ഗാന്ധിജി  ആഹ്വാനം നൽകി.
  • ഇതിനെത്തുടർന്ന് ജനങ്ങൾ തദ്ദേശീയമായ ഉൽപ്പന്നങ്ങൾ നിർമിക്കുകയും ചർക്കയിൽ നൂൽ നൂറ്റ് ഖാദിവസ്ത്രങ്ങൾ നെയ്യുകയും ദേശീയ വിദ്യാലയങ്ങൾ ആരംഭിക്കുകയും ഹിന്ദി പ്രചരിപ്പിക്കുകയും ചെയ്തു.
  • അയിത്തോച്ചാടനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായിരുന്നു.
  • അക്കാലത്ത് സ്ഥാപിക്കപ്പെട്ട ദേശീയ വിദ്യാലയങ്ങൾക്ക് ഉദാഹരണമാണ് കാശി വിദ്യാ പീഠം, ഗുജറാത്ത് വിദ്യാപീഠം, ജാമിയ മില്ലിയ തുടങ്ങിയവ.
  • ഇംഗ്ലീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിച്ചിറങ്ങിയ വിദ്യാർഥികൾ ദേശീയ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കപ്പെട്ടു.

Related Questions:

സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
ഗാന്ധിജി ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ഏത് സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്?
1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാരാണ് ?
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?