ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?
Aകാഡ്മിയം
Bയൂറേനിയം
Cകാർബൺ
Dകാൽഷ്യം
Answer:
B. യൂറേനിയം
Read Explanation:
ന്യൂക്ലിയാർ റിയാക്ടർ
നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ്ആണവറിയാക്റ്റർ. ഇത് സ്ഥാപിക്കുന്ന നിലയത്തെ ആണവനിലയം എന്ന് വിളിക്കുന്നു.
ന്യൂക്ലിയർ റിയാക്ടറുകൾ പ്രവർത്തിക്കുന്നത് അണുവിഘടന തത്വത്തിലാണ്.
ന്യൂക്ലിയർ റിയാക്ടറുകളിൽ വ്യത്യസ്ത വസ്തുക്കൾ ഇന്ധനമായി ഉപയോഗിക്കാം. പക്ഷേ സാധാരണയായി ഉപയോഗിക്കുന്നത് യൂറേനിയം ആണ്
മറ്റ് ഇന്ധനങ്ങളായ പ്ലൂട്ടോണിയം, തോറിയം എന്നിവയും ഉപയോഗിക്കാം.
ന്യൂക്ലിയർ റിയാക്ടറിൽ പ്രധാനമായും മൂന്ന് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇന്ധന മൂലകങ്ങൾ, മോഡറേറ്റർ ,നിയന്ത്രണ ദണ്ഡുകൾ.