Challenger App

No.1 PSC Learning App

1M+ Downloads
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?

Aചോളന്മാര്‍

Bചേരന്മാര്‍

Cചാലൂക്യന്മാര്‍

Dപല്ലവര്‍

Answer:

C. ചാലൂക്യന്മാര്‍

Read Explanation:

ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് ഈ ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻ‌കല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.


Related Questions:

ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന മാസം ഏത്?
ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടക്കുന്ന ക്ഷേത്രം ഏത്?
ഇന്ത്യയിൽ ആദ്യ ജുമുഅ നമസ്കാരം നടന്ന പള്ളി ഏത്?
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?