App Logo

No.1 PSC Learning App

1M+ Downloads
പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?

Aപഠനത്തിനായുളള വിലയിരുത്തല്‍

Bവിലയിരുത്തല്‍ തന്നെ പഠനം

Cആത്യന്തിക മൂല്യനിര്‍ണയം

Dപഠനത്തെ വിലയിരുത്തല്‍

Answer:

A. പഠനത്തിനായുളള വിലയിരുത്തല്‍

Read Explanation:

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ

  • ഇത് നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തിന്റെ ഭാഗമാണ്.

  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം

 

  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ

 

  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)


Related Questions:

ഭൂമിയെ ഒരു പരന്ന പ്രതലത്തിലേയ്ക്ക് ചിത്രീകരിക്കുന്നത് - .?
In a correlational study, a "positive correlation" means that:

ചുവടെ നൽകിയിട്ടുള്ളതിൽ അധ്യാപന പഠന പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ ക്രമം ഏത് ?

(i) വിലയിരുത്തൽ

(ii) പഠനാനുഭവങ്ങൾ നൽകൽ

(iii) പഠന നേട്ടങ്ങൾ തീരുമാനിക്കൽ

The term 'continuous' in CCE emphasizes that evaluation should be:
സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികൾ എന്നാൽ :