App Logo

No.1 PSC Learning App

1M+ Downloads
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?

Aആപേക്ഷിക അപവർത്തനാങ്കം

Bആവർധനം

Cപ്രകാശിക സാന്ദ്രത

Dഅപവർത്തനാങ്കം

Answer:

D. അപവർത്തനാങ്കം

Read Explanation:

അപവർത്തനാങ്കം (Refractive index):

  • വിവിധ മാധ്യമ ജോടികളിലൂടെ പ്രകാശ രശ്മി കടന്നു പോകുമ്പോൾ പതന കോൺ കൂടുന്നതിനനുസരിച്ച് അപവർത്തന കോണും കൂടുന്നു.
  • പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും.
  • ഈ സ്ഥിര സംഖ്യയെ അപവർത്തനാങ്കം എന്നു പറയുന്നു.
  • ഇത് ‘n' എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

Related Questions:

ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ്
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
പ്രകാശത്തിൻ്റെ പ്രകീർണ്ണനത്തിന് കാരണം