App Logo

No.1 PSC Learning App

1M+ Downloads
പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നീതി നടപ്പാക്കുന്നതിനുള്ള ഇൻസുവാഫ് കച്ചേരികൾ സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂറിന്റെ ജുഡീഷ്യറി ചരിത്രത്തിൽ ഇത്രയും സുപ്രധാനമായ ഒരു സംഭവവികാസത്തിന് ഉത്തരവാദി ആരാണ് ?

Aടി. മാധവ റാവു

Bഉമ്മിണി തമ്പി

Cരാജാ കേശവ ദാസ്

Dവേലുതമ്പി

Answer:

B. ഉമ്മിണി തമ്പി

Read Explanation:

ഉമ്മിണി തമ്പി

  • അവിട്ടം തിരുനാൾ ബാലരാമവർമയുടെ  ദിവാൻ. 
  • വേലുത്തമ്പി ദളവയ്ക്കുശേഷം തിരുവിതാംകൂറിൽ  ദിവാനായി.
  • വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ചു. 
  • തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ  (അതുവരെ നായർപട ആയിരുന്നു)
  • ഉമ്മിണിത്തമ്പി നീതിന്യായ നിർവ്വഹണത്തിനുവേണ്ടി സ്ഥാപിച്ച കോടതി - ഇൻസുവാഫ് കച്ചേരി

വേലുത്തമ്പി

  • തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത് - വേലുത്തമ്പി ദളവ
  • വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷി യോഗ്യമാക്കിയ ദിവാൻ.
  • കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചു. 

ടി. മാധവ റാവു

  • 1860ൽ ആയില്യം തിരുനാൾ രാജാവിന്റെ ദിവാനായ ടി. മാധവ റാവു തിരുവിതാംകൂറിൽ പൊതുമരാമത്ത്‌ വകുപ്പ് ആരംഭിച്ചു. 

രാജാ കേശവ ദാസ്

  • കാർത്തിക തിരുനാൾ മഹാരാജാവിന്റെ പ്രഗത്ഭനായ മന്ത്രിയായിരുന്നു രാജാ കേശവദാസൻ.
  • "ദിവാൻ" പദവി സ്വീകരിച്ച ആദ്യത്തെ മന്ത്രിയായിരുന്നു അദ്ദേഹം.
  • ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും, തൃശ്ശൂരിലെ നെടുങ്കോട്ടയും പണികഴിപ്പിച്ചത് അദ്ദേഹമാണ്.
  • രാജാ കേശവദാസനെ ആലപ്പുഴ പട്ടണത്തിന്റെ ശില്പിയായി കരുതുന്നു. 

Related Questions:

The Secretariat System was first time introduced in Travancore by?
തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരാണ്.?
റാണി സേതു ലക്ഷ്മീഭായിയുടെ ദിവാനായി നിയമിക്കപ്പെട്ട ബ്രിട്ടീഷുകാരൻ ആര് ?
1821 ൽ കോട്ടയത്ത് സി.എം.എസ് പ്രസ് സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ ?