App Logo

No.1 PSC Learning App

1M+ Downloads
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയായ അനുഭവമണ്ഡപത്തിലെ ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ ഏത് പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി ?

Aവചനങ്ങൾ

Bശീലങ്ങൾ

Cപദങ്ങൾ

Dസ്‌നേഹങ്ങൾ

Answer:

A. വചനങ്ങൾ

Read Explanation:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയാണ് അനുഭവമണ്ഡപം. അല്ലാ പ്രഭു, മഹാദേവി എന്നിവർ അനുഭവമണ്ഡപത്തിലെ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. ജാതി, ലിംഗവിവേചനം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. ആത്മീയ ചർച്ചകൾക്കും അറിവ് പുതുക്കലിനുമായിട്ടാണ് ജനങ്ങൾ അനുഭവമണ്ഡപത്തിൽ എത്തിയിരുന്നത്. ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ "വചനങ്ങൾ' എന്ന പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി.


Related Questions:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി
താഴെ പറയുന്നവയിൽ തമിഴ്നാട്ടിലെ പ്രശസ്തയായിരുന്ന ഭക്തകവയത്രി ആര് ?
ചിന്തയും പ്രവൃത്തിയും നന്നായാൽ രാഷ്ട്രം ഉയർച്ച നേടും എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കവി ബസവണ്ണ സ്ഥാപിച്ച പ്രസ്ഥാനം
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന വിഷ്ണു ഭക്തകവികൾ