പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ് ?
Aഎക്കൽ മണ്ണ്
Bലാറ്ററൈറ്റ് മണ്ണ്
Cകറുത്ത മണ്ണ്
Dചുവന്ന മണ്ണ്
Answer:
C. കറുത്ത മണ്ണ്
Read Explanation:
പരുത്തി
- പരുത്തിക്കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്രഘടകങ്ങൾ - മഞ്ഞു വീഴ്‌ചയില്ലാത്ത വളർച്ചാകാലം,20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില, ചെറിയ തോതിൽ വാർഷിക വർഷപാതം
- പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ്
- ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന നാരുവിള - പരുത്തി
കറുത്ത മണ്ണ്
- എക്കൽ മണ്ണിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണിനം
- റിഗര്‍ മണ്ണ് , ചേർണോസെം, കറുത്ത പരുത്തി മണ്ണ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു
- മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗവും കറുത്ത മണ്ണ് ഉൾക്കൊള്ളുന്നു.
- രാസപരമായി കറുത്ത മണ്ണിൽ കുമ്മായം, ഇരുമ്പ്, മഗ്നീഷ്യ, അലുമിന എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
- ഇവയിൽ പൊട്ടാഷും അടങ്ങിയിട്ടുണ്ട്. എന്നാൽ ഫോസ്ഫറസ്, നൈട്രജൻ, ഓർഗാനിക് പദാർത്ഥങ്ങൾ കുറവാണ്.
- കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം : ചിറ്റൂർ