മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമാണ് പശ്ചിമോദയം (രാജ്യസമാചാരമാണ് ആദ്യത്തേത്). ഒക്ടോബർ 1847 മുതൽ തലശ്ശേരിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. ബേസൽ മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ. ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ജോർജ്ജ് ഫ്രെഡെറിക്ക് മുള്ളർ ആയിരുന്നു പത്രാധിപർ.