App Logo

No.1 PSC Learning App

1M+ Downloads
പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റേച്ചൽ കാഴ്സന്റെ പുസ്തകം ഏത് ?

Aഒറ്റ വൈക്കോൽ വിപ്ലവം

Bനിശബ്ദ വസന്തം

Cഒരു കുരുവിയുടെ പതനം

Dഭൂമി നഷ്ടപ്പെടുന്നു

Answer:

B. നിശബ്ദ വസന്തം

Read Explanation:

നിശബ്ദ വസന്തം ( 'സൈലന്റ് സ്പ്രിങ്')

  • ഡി.ഡി.ടി. പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക
    -ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം 
  • റേച്ചൽ കാഴ്സൺ എന്ന അമേരിക്കൻ ഗവേഷകയാണ് രചയിതാവ് 
  • 1962 ൽ ആദ്യമായി പ്രസിദ്ധീകരിച്ച 'നിശ്ശബ്ദവസന്തം' ലോകശ്രദ്ധ നേടുകയുണ്ടായി.
  • ഡി.ഡി.ടി. കൃഷിയിടങ്ങളിൽ വ്യാപകമായി സ്പ്രേ ചെയ്തതിലൂടെ ചെറുജന്തുക്കളോടൊപ്പം പക്ഷികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്ന കാര്യം കാഴ്സൺ 'നിശ്ശവസന്തത്തിൽ ചൂണ്ടിക്കാട്ടി.
  • മിക്ക കീടനാശിനികളും കാൻസറിനു വഴിവയ്ക്കുമെന്ന് പഠനപ്പോർട്ടുകളുടെ പിൻബലത്തിൽ അവർ സമർഥിച്ചു.
  • 1972 ൽ അമേരിക്കയിൽ ഡി.ഡി.ടി നിരോധിക്കാൻ കാരണമായത് ഈ പുസ്തകമാണ്.


Related Questions:

What do BOD and COD stand for?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. അൾട്രാവയലറ്റ് രശ്മികൾ കണ്ണുകളെ ബാധിക്കുകയും തിമിരം ഉണ്ടാക്കുകയും ചെയ്യുന്നു
  2. അൾട്രാവയലറ്റ് രശ്മികൾ കണ്ണിലെ കോർണിയയെ ബാധിക്കുകയും, സ്നോ ബ്ലൈൻഡ്നെസ്സ്‌ എന്ന രോഗാവസ്ഥ സൃഷ്ടിക്കാൻ പര്യാപ്തമായവയാണ്.
    What causes extreme weather events like floods and droughts under global warming?
    Which audit focuses on the efficiency of a company’s internal environmental management system, training, and policies?

    നൈട്രജൻ ഓക്സൈഡുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1.വാഹനങ്ങളുടെ എൻജിനുകളിൽ ഉയർന്ന ഊഷ്മാവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ നൈട്രജൻ ഓക്സൈഡുകൾ രൂപംകൊള്ളുന്നു.

    2.തിരക്കേറിയ നഗരങ്ങളിൽ ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പുകയക്ക് കാരണം നൈട്രജൻ ഓക്സൈഡുകൾ ആണ്.

    3.നൈട്രജൻ ഓക്സൈഡുകൾ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാകുന്നു