Challenger App

No.1 PSC Learning App

1M+ Downloads
പാവ്ലോവ് നടത്തിയ പ്രശസ്തമായ പരീക്ഷണത്തിൽ "മണിനാദം' പ്രതിനിധാനം ചെയ്യുന്ന ആശയം :

Aപ്രതികരണം

Bശിലരൂപീകരണം

Cചോദനം

Dപ്രബലനം

Answer:

C. ചോദനം

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936) :

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

പാവ്ലോവിന്റെ പരീക്ഷണം :

  • ചോദക പ്രതികരണ ബന്ധം കണ്ടെത്തുന്നതിന് ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്ലോവ് ആണ്.
  • പാവ്ലോവ് പരീക്ഷണം നടത്തിയത് നായയിൽ ആയിരുന്നു.

പാവ്ലോവിന്റെ പരീക്ഷണം ഘട്ടം ഘട്ടമായി :

  1. സ്ഫടിക കൂട്ടിലടച്ച വിശന്ന നായയ്ക്ക്, പാവ്ലോവ്, യന്ത്രത്തിന്റെ സഹായത്തോടെ ഇറച്ചി കൊടുക്കുന്ന സംവിധാനം ഏർപ്പെടുത്തി.
  2. ഇറച്ചി കാണുമ്പോൾ നായയിൽ ഉമിനീർ സ്രവിക്കുന്നു.
  3. അതിന് ശേഷം വെറുതെ മണിയൊച്ച കേൾപ്പിക്കുന്നു.
  4. നായയിൽ ഉമിനീർ സ്രവിക്കുന്നില്ല.
  5. തുടർന്ന് ഇറച്ചി കൊടുക്കുന്ന സന്ദർഭങ്ങളിലെല്ലാം മണിയൊച്ച കേൾപ്പിച്ചു.
  6. ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തിൽ ഉമിനീർ സ്രവിച്ചതു പോലെ, ആഹാരത്തോടൊപ്പം മണി ശബ്ദം കേൾക്കുമ്പോഴും, നായയിൽ ഉമിനീർ സ്രവിക്കാൻ തുടങ്ങി.

അനുബന്ധിത പഠനം (Learning by Conditioning) :

  • ആഹാരത്തോടൊപ്പം മണി ശബ്ദം, പല തവണ ആവർത്തിച്ചപ്പോൾ, മണിയൊച്ച മാത്രം കേൾപ്പിക്കുമ്പൊ പോലും, നായയിൽ ഉമിനീർ സ്രവിക്കപ്പെടുന്നതായി കാണാൻ കഴിഞ്ഞു.
  • ഇവിടെ ഭക്ഷണം സ്വാഭാവിക ചോദകവും, മണിയൊച്ച കൃത്രിമ ചോദകവുമാണ്.
  • ഭക്ഷണത്തോടൊപ്പം മണിയൊച്ച കേൾപ്പിക്കുമ്പോൾ, ഒരു സ്വാഭാവിക ചോദകത്തെ, കൃത്രിമ ചോദകവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
  • കൃത്രിമ ചോദകമായ മണിയൊച്ച, നായയിൽ ഒരു സ്വാഭാവിക പ്രതികരണം സൃഷ്ടിച്ചു.
  • ഇത്തരത്തിൽ കൃത്രിമ ചോദകവുമായി, സ്വാഭാവിക ചോദകത്തെ ബന്ധപ്പെടുത്തിയുള്ള പഠനമാണ്, അനുബന്ധിത പഠനം (learning by conditioning) എന്നു പറയുന്നത്.

 

അനുബന്ധനത്തിന്റെ പുരോഗതി :

Note:

  • US - Unconditioned Stimulus
  • CS - Conditioned Stimulus
  • UR - Unconditioned Response
  • CR - Conditioned Response

 


Related Questions:

A smoker insists that smoking isn’t harmful because "lots of people smoke and live to old age." This is an example of:
ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠനത്തിൻറെ അടിസ്ഥാനശില ?
സാമൂഹ്യജ്ഞാന നിർമിതിവാദ ക്ലാസ്മുറിയുമായി പൊരുത്തപ്പെടാത്ത പ്രസ്താവന ഏതാണ് ?
പുതിയ പഠന സന്ദർഭങ്ങളുമായി പഠിതാവ് ഇഴുകി ചേരുകയും അതുവഴി വൈജ്ഞാനിക വികാസം പ്രാപിക്കുകയും ചെയ്യുന്നതിനെ പിയാഷെ വിശേഷിപ്പിച്ചത് ?
Which of the following is an example of Bruner’s enactive representation?