Challenger App

No.1 PSC Learning App

1M+ Downloads
'പുനർജനി ഗുഹ' ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ?

Aഗുരുവായൂർ ക്ഷേത്രം

Bവില്വാദ്രിനാഥ ക്ഷേത്രം

Cതൃപ്രയാർ ക്ഷേത്രം

Dവടക്കുന്നാഥ ക്ഷേത്രം

Answer:

B. വില്വാദ്രിനാഥ ക്ഷേത്രം

Read Explanation:

  • കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് കിഴക്ക് ഭാഗത്തായി 2 കിലോമീറ്റർ അകലെയാണ് പുനർജ്ജനി ഗുഹ സ്ഥിതിചെയ്യുന്നത്.
  • മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനർജ്ജനി ഗുഹ എന്നറിയപ്പെടുന്നത്.
  • ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം.
  • വർഷത്തിൽ ഒരിക്കൽ മാത്രം വൃശ്ചിക മാസത്തിലെ ശുക്ലപക്ഷഏകാദശി നാൾ (ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു.

Related Questions:

കുഞ്ചൻ നമ്പ്യാർ ആദ്യമായി തുള്ളൽ അവതരിപ്പിച്ചത് ഏതു ക്ഷേത്രത്തിൽ വച്ചാണ് ?
നടരാജ രൂപം ഏതു രാജവംശത്തിന്റെ സംഭാവന ആണ് ?
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?
അഞ്ചു തിരി ഇട്ട ദീപം എന്തിനാ ആണ് സൂചിപ്പിക്കുന്നത് ?
എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?