App Logo

No.1 PSC Learning App

1M+ Downloads
പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നത് ?

Aബീജവാഹി

Bപ്രോസ്റ്റേറ്റ് ഗ്രന്ഥി

Cവൃഷണം

Dഇവയൊന്നുമല്ല

Answer:

C. വൃഷണം

Read Explanation:

പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥ

  • ബീജവാഹി :
    • വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്ന കുഴൽ.
  • പ്രോസ്റ്റേറ്റ് ഗ്രന്ഥി :
    • ബീജങ്ങളുടെ പോഷണത്തിനും ചലനത്തിനും ആവശ്യമായ ഘടകങ്ങൾ അടങ്ങിയ ദ്രവം ഉൽപ്പാദിപ്പിക്കുന്നു.
  • ലിംഗം : 
    • പ്രത്യേകതരം പേശികളും രക്ത അറ കളും കൊണ്ട് നിർമിക്കപ്പെട്ടത്.
    • ഇതിനുള്ളിലെ നാളത്തിലൂടെ (മൂത്രനാളി) മൂത്രവും ശുക്ലവും പുറത്തെത്തുന്നു.
    • പുംബീജങ്ങളെ യോനിയിൽ നിക്ഷേപിക്കുന്നു.
  • വൃഷണം :
    • വൃഷണസഞ്ചിക്കുള്ളിൽ കാണപ്പെടുന്നു.
    • പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നു

Related Questions:

മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസം ആണ് ?
പുരുഷ ലൈംഗിക ഹോർമോൺ ഏതാണ് ?
ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥ ?
രക്തത്തിൽ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ളോബിൻ്റെയോ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് :
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസം ആണ് :