പൂജക ബഹുവചനത്തിന് ഉദാഹരണമേത് ?
Aകുട്ടികൾ
Bസ്ത്രീകൾ
Cഗുരുക്കൾ
Dപുരുഷന്മാർ
Answer:
C. ഗുരുക്കൾ
Read Explanation:
- വചനം - ഒരു വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി നാമത്തിൽ വരുത്തുന്ന രൂപഭേദം
- ഏകവചനം ,ബഹുവചനം എന്നിവയാണ് രണ്ട് തരം വചനങ്ങൾ
- സലിംഗ ബഹുവചനം ,അലിംഗ ബഹുവചനം ,പൂജക ബഹുവചനം എന്നിവയാണ് മൂന്ന് തരം ബഹുവചനങ്ങൾ
- പൂജക ബഹുവചനം - ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ ' അർ , മാർ ,കൾ ' തുടങ്ങിയവലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം
- ഉദാ : ഗുരുക്കൾ , തിരുവടികൾ ,വൈദ്യർ ,സ്വാമികൾ ,ശാസ്ത്രികൾ