App Logo

No.1 PSC Learning App

1M+ Downloads
പൊഖ്‌റാനിലെ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് മേജർ ജനറൽ പൃഥ്വിരാജ് എന്ന രഹസ്യ നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ആര് ?

Aഎ.പി.ജെ അബ്‌ദുൾ കലാം

Bകെ.ആർ നാരായണൻ

Cസക്കീർ ഹുസൈൻ

Dനീലം സഞ്ജീവ റെഡി

Answer:

A. എ.പി.ജെ അബ്‌ദുൾ കലാം

Read Explanation:

  • ഇന്ത്യയുടെ പതിനൊന്നാമത്രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം
  • ഭാരതരത്നപുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി
  • ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധപദ്ധതികളുടെയും വികാസത്തിനു മുഖ്യപങ്കുവഹിച്ച ഒരു ശാസ്ത്രജ്ഞനാണ് എ.പി.ജെ. അബ്ദുൽ കലാം
  • . ഇദ്ദേഹത്തിന്റെ ജനകീയമായ ഇടപെടലുകൾ കാരണം 'ജനകീയനായ രാഷ്ട്രപതി' എന്നും കലാം അറിയപ്പെടുന്നു.
  • അവിവാഹിതനായ ആദ്യരാഷ്ട്രപതിയും മുസ്ലിം വിഭാഗത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.
  • ഷില്ലോങ്ങിൽ വെച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് കലാമിന്റെ മരണം സംഭവിച്ചത്

Related Questions:

2025 ജൂലായിൽ കേന്ദ്രസർക്കാർ പുറത്തു വിടാൻ തീരുമാനിച്ച അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെ ചുമത്തിയിരുന്ന വിവാദ ആഭ്യന്തര സുരക്ഷാ നിയമം
ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ രൂപം കൊണ്ടത് ഏത് വർഷം ?
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന "എസ് എം കൃഷ്ണ" 2024 ഡിസംബറിൽ അന്തരിച്ചു. അദ്ദേഹം ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രി പദവിയിൽ എത്തിയത് ?
ഏത് പാർട്ടിയുടെ ചിഹ്നമാണ് ' ഉദയസൂര്യൻ ' ?
താഴെ പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിനമാണ് ' പുല്ലും പൂവും ' ?