Challenger App

No.1 PSC Learning App

1M+ Downloads
പൊടിപടലങ്ങളും രോഗാണുക്കളും ചെവിക്കുള്ളിൽ പ്രവേശിക്കുന്നതു തടയുന്നത് ഏത് ഭാഗത്തിലെ ഘടനകളാണ്?

Aകർണനാളം

Bകർണപടം

Cചെവിക്കുട

Dഇവയിലെതുമല്ല

Answer:

A. കർണനാളം

Read Explanation:

കർണനാളം (Auditory canal)

  • ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്നു.
  • കർണനാളത്തിലെ രോമങ്ങൾ, കർണമെഴുക് എന്നിവ പൊടിപടലങ്ങളും രോഗാണുക്കളും പ്രവേശിക്കുന്നതു തടയുന്നു.

കർണപടം (Tympanum)

  • മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്നു വേർതിരിക്കുന്ന വ്യത്താകൃതിയിലുള്ള നേർത്ത സ്തരം .
  • ശബ്ദതരംഗങ്ങൾക്കനുസരിച്ച്  കമ്പനം ചെയ്യുന്ന സ്‌തരം.

ചെവിക്കുട (Pinna)

  • ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്കു നയിക്കുന്നു

Related Questions:

സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
  2. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്നു
  3. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു
  4. തലാമസിനു തൊട്ടുതാഴെ കാണുന്ന ഭാഗം.

    സിനാപ്‌സുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനേയത്?

    1. രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗം
    2. ആവേഗങ്ങളുടെ വേഗത നിയന്ത്രിക്കുന്നുവെങ്കിലും,ദിശ ക്രമീകരിക്കുവാൻ സിനാപ്‌സുകൾക്ക് സാധിക്കില്ല

      ഇവയിൽ  മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

      1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

      2.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

      3.മയലിന്‍ ഷീത്തിന് തിളങ്ങുന്ന വെള്ള നിറമാണുള്ളത്.

      4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

      ആവേഗങ്ങൾ രൂപപ്പെടുത്തുന്നത് ?
      കോക്ലിയയിലെ മധ്യഅറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്നത്?