App Logo

No.1 PSC Learning App

1M+ Downloads
'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്

Aസെക്ഷൻ 280

Bസെക്ഷൻ 268

Cസെക്ഷൻ 291

Dസെക്ഷൻ 289

Answer:

C. സെക്ഷൻ 291

Read Explanation:

പൊതുജനശല്യം / IPC വകുപ്പ് 268

  • IPCയുടെ വകുപ്പ് 268 'പൊതുജനശല്യം' എന്ന കുറ്റകൃത്യത്തെ നിർവചിക്കുന്നു.
  • പൊതുജനങ്ങൾക്കോ അല്ലെങ്കിൽ സമീപസ്ഥലത്ത് വസിക്കുകയോ ,വസ്തു കൈവശം വയ്ക്കുകയോ ചെയ്യുന്ന ജനങ്ങൾക്കോ പൊതുവായി ഹാനിയോ, അപായമോ, ഉപദ്രവമോ ഉളവാക്കുകയോ ചെയ്യുന്നത് പൊതുജനശല്യം എന്നതിന്റെ നിർവചനത്തിൽ വരുന്നു.
  • ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കുന്നതിന് അവസരം ലഭിക്കുന്ന ആളുകൾക്ക് ഹാനിയോ, തടസ്സമോ, അപായമോ, ഉപദ്രവമോ ഉണ്ടാക്കുകയോ ചെയ്യുന്ന ഏതൊരാളും പൊതുജന ശല്യത്തിന് അപരാധിയാണ്.
  • ഒരു പൊതുശല്യം ഏതെങ്കിലും സൗകര്യമോ പ്രയോജനമോ ഉണ്ടാക്കുന്നു എന്ന കാരണത്താൽ പോലും ക്ഷമിക്കപ്പെടുന്നതല്ല.
  • പൊതു ശല്യം ചെയ്യുന്നതിനുള്ള ശിക്ഷ 3 മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്.
  • എന്നിരുന്നാലും, ചെയ്ത കുറ്റകൃത്യം വ്യക്തികളുടെ ജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ, ശിക്ഷ കൂടുതൽ കഠിനമായിരിക്കും.

'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നത് :

  • 'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 291 ലാണ് നിർവചിക്കുന്നത് 
  • ഒരു വ്യക്തിക്ക് പൊതുജന ശല്യം ആവർത്തിക്കരുത് എന്നോ തുടരരുത് എന്നോ  ഉത്തരവു പുറപ്പെടുവിക്കുവാൻ അധികാരം ഉള്ള ഒരു പൊതുസേവകനാൽ ഉത്തരവ്  ലഭിച്ച ശേഷവും അങ്ങനെയുള്ള പൊതുജന ശല്യം ആവർത്തിച്ചാൽ ഈ വകുപ്പ് പ്രകാരം ആ വ്യക്തി കുറ്റക്കാരനാണ് 
  • ആറുമാസം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക

 


Related Questions:

ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?
Which of the following is a common essential ingredient of Section 498A and 304B Section of Indian Penal Code?
ഒരു പൊതു സേവകൻ്റെ അശ്രദ്ധമൂലം ഒരു തടവുകാരൻ രക്ഷപ്പെട്ടാൽ പൊതുസേവകന് ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
2024-July-1 ന് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പാർലമെന്റിൽ അവതരിപ്പിച്ച എത്രാമത്തെ ബിൽ ആയിരുന്നു?