Challenger App

No.1 PSC Learning App

1M+ Downloads
പൊതുവെ സ്ഫോടനാത്മകത കൂടുതലായ കോമ്പോസിറ്റ് അഗ്നി പർവ്വതങ്ങളെ "കോമ്പോസിറ്റ് അഗ്നിപർവ്വതങ്ങൾ "എന്ന് വിളിക്കാൻ കാരണം ?

Aലാവ അലിഞ്ഞു തണുത്തു ശിലാരൂപങ്ങളാകുന്നതുകൊണ്ട്

Bദ്രവ്യവസ്ഥയിലായതിനാൽ

Cലാവയ്ക്കൊപ്പം ഉരുകാത്ത ദ്രവ്യങ്ങളും വന്നു ചേർന്ന് അഗ്നിപർവ്വത നാളിക്കു ചുറ്റുപാടും പാളികളായി അടിഞ്ഞു കൂടുന്നു ,ഇങ്ങനെ വ്യത്യസ്ത പദാർത്ഥങ്ങൾ കൂടി കലർന്ന് കാണുന്നതിനാൽ

Dലാവയ്ക്കൊപ്പം ഉരുകാത്ത ശിലാ ഖണ്ഡങ്ങളും ചാരവുമാണ് വൻ തോതിൽ വന്നു ചേർന്ന് അഗ്നിപർവ്വത നാളിക്കു ചുറ്റുപാടും പാളികളായി അടിഞ്ഞു കൂടുന്നു ,ഇങ്ങനെ വ്യത്യസ്ത പദാർത്ഥങ്ങൾ കൂടി കലർന്ന് കാണുന്നതിനാൽ

Answer:

D. ലാവയ്ക്കൊപ്പം ഉരുകാത്ത ശിലാ ഖണ്ഡങ്ങളും ചാരവുമാണ് വൻ തോതിൽ വന്നു ചേർന്ന് അഗ്നിപർവ്വത നാളിക്കു ചുറ്റുപാടും പാളികളായി അടിഞ്ഞു കൂടുന്നു ,ഇങ്ങനെ വ്യത്യസ്ത പദാർത്ഥങ്ങൾ കൂടി കലർന്ന് കാണുന്നതിനാൽ

Read Explanation:

കോമ്പോസിറ്റ് അഗ്നി പർവ്വതങ്ങൾ ബസാൾട്ടിനേക്കാൾ ചൂട് കുറഞ്ഞതും കട്ടിയുള്ളതുമായ ലാവയാണ് കോമ്പോസിറ് അഗ്നി പർവ്വതങ്ങൾ തീർക്കുന്നത് പൊതുവെ സ്ഫോടനാത്മകത കൂടുതലാണ് ഈ അഗ്നി പർവ്വതങ്ങൾക്ക് ലാവയ്ക്കൊപ്പം ഉരുകാത്ത ശിലാ ഖണ്ഡങ്ങളും ചാരവുമാണ് വൻ തോതിൽ വന്നു ചേർന്ന് അഗ്നിപർവ്വത നാളിക്കു ചുറ്റുപാടും പാളികളായി അടിഞ്ഞു കൂടുന്നു ,ഇങ്ങനെ വ്യത്യസ്ത പദാർത്ഥങ്ങൾ കൂടി കലർന്ന് കാണുന്നതിനാലാണ് ഇവയെ കോമ്പോസിറ്റ് അഗ്നി പർവ്വതങ്ങൾ എന്ന് വിളിക്കുന്നത്


Related Questions:

അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഭൂമിയുടെ ചലനകേന്ദ്രത്തിൽനിന്ന് നിശ്ചിത ദൂരത്തിലുള്ള പ്രത്യേക സ്ഥലങ്ങളിൽ തരംഗങ്ങൾ എത്തിചേരാറില്ല .ഇത്തരം മേഖലകളെ ..... എന്ന് വിളിക്കുന്നു.
അഗ്നിപർവ്വതങ്ങൾ എന്നാൽ .....
ഭൂകമ്പ തരംഗങ്ങൾ പല തരത്തിലാണ് , എത്ര ?
ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടു താഴെയുള്ള പാളി: