Challenger App

No.1 PSC Learning App

1M+ Downloads
പോസ്റ്റ്-ബിഹേവിയറലിസത്തിന്റെ പ്രധാന ലക്ഷ്യം എന്ത് ?

Aശാസ്ത്രീയതയെ പൂർണ്ണമായി നിരാകരിക്കുക

Bരാഷ്ട്രതന്ത്രശാസ്ത്രത്തെ മൂല്യരഹിതമാക്കുക

Cസാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക

Dചരിത്രപരമായ പഠനത്തിന് പ്രാധാന്യം നൽകുക

Answer:

C. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക

Read Explanation:

പെരുമാറ്റാനന്തര സിദ്ധാന്ത സമീപനം (Post-behavioural approaches)

  • നൂതനമായ ശാസ്ത്രസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്‌തമല്ലെന്ന കണ്ടെത്തലിൽ നിന്നാണ് പോസ്റ്റ്-ബിഹേവിയറലിസം ഉയർന്നുവന്നത്.

  • അതിനാൽ രാഷ്ട്രതന്ത്രശാസ്ത്രത്തെ ശാസ്ത്ര വിഷയങ്ങളിലേതുപോലെ ഒരു മൂല്യരഹിത ശാസ്ത്രമാക്കാനുള്ള ബിഹേവിയറലിസ്റ്റ് പരിശ്രമത്തെ പോസ്റ്റ് ബിഹേവിയറലിസം തള്ളിക്കളഞ്ഞു.

  • രാഷ്ട്രതന്ത്രശാസ്ത്രത്തെ സാമൂഹ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണത്തക്കരീതിയിൽ സമകാലീനമാക്കാനുള്ള ശ്രമങ്ങൾക്കാണ് പോസ്റ്റ് ബിഹേവിയറ ലിസ്റ്റുകൾ ഊന്നൽ നൽകിയത്.

  • എന്നാൽ പോസ്റ്റ് ബിഹേവിയറലിസത്തെ ബിഹേവിയറലിസത്തിൽ നിന്നും പൂർണ്ണമായും വേർതിരിച്ചു മാറ്റിനിർത്തക സാദ്ധ്യമല്ല.

  • കാരണം ബിഹേവിയറലിസത്തിൽ നിന്നാണ് പോസ്റ്റ് ബിഹേവിയറലിസം ആവിർഭവിച്ചത്.

  • ബിഹേവിയറലിസത്തിൽ പരിഷ്‌കരണങ്ങൾ വരുത്തി ക്കൊണ്ട് സമകാലീന സമൂഹവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നതിനാണ് പോസ്റ്റ് ബിഹേവിയ റലിസം ശ്രമിക്കുന്നത്.

  • സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിധി കാണാൻ സാധിക്കുമെങ്കിൽ ശാസ്ത്രീയത പ്രയോജനപ്രദമാണെന്ന് പോസ്റ്റ് ബിഹേവിയറലിസ്റ്റുകൾ വിശ്വസിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ രാഷ്ട്രീയ പാർട്ടികളുടെ സവിശേഷതകൾ ഏതാണ്?

  1. രാഷ്ട്രീയ സാമൂഹികവൽക്കരണം
  2. ദേശീയ സംയോജനം
  3. നിയമസാധുത
  4. മുകളിൽ പറഞ്ഞവയെല്ലാം
    മതിയായ രാഷ്ട്രീയ ബോധം ഇല്ലാത്ത ജനം വെച്ചുപുലർത്തുന്ന രാഷ്ട്രീയ മനോഭാവം ഏതുതരം രാഷ്ട്രീയ സംസ്കാരമാണ് ?
    സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി നീതിന്യായവ്യവസ്ഥ സജീവമായി ഇടപെടുന്നതിനെ എന്തു പറയുന്നു ?
    സമ്പൂർണ്ണ അധികാരമുള്ള ഒരു വ്യക്തിയുടെ ഭരണസംവിധാനമാണ് :

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് പ്രതിനിധി ജനാധിപത്യത്തെ ശരിയായി വിവരിക്കുന്നത് ?

    1. ജനങ്ങൾക്ക് അവരുടെ ഇഷ്ട്ടാനുസരണം രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കാൻ സാധിക്കും.
    2. ഭരണപരമായ കാര്യങ്ങളിൽ ജനങ്ങൾ നേരിട്ട് തീരുമാനങ്ങൾ എടുക്കുന്നു.
    3. അന്തിമ അധികാരം ജനങ്ങളുടേത് ആണ്.
    4. ഇത് സാധാരണയായി ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ മാത്രമേ സാധ്യമാകൂ.