App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണം ഒരു ...... ആണ് .

Aപ്രകാശരാസപ്രവർത്തനമാണ്

Bതാപാഗിരണ പ്രവർത്തനം

Cതാപ മോചക പ്രവർത്തനം

Dഇവയൊന്നുമല്ല

Answer:

A. പ്രകാശരാസപ്രവർത്തനമാണ്

Read Explanation:

  • പ്രകാശരാസപ്രവർത്തനം - പ്രകാശോർജ്ജം ആഗിരണം ചെയ്യുകയോ പുറത്ത് വിടുകയോ ചെയ്യുന്ന രാസപ്രവർത്തനം 
  • പ്രകാശസംശ്ലേഷണം ഒരു പ്രകാശരാസപ്രവർത്തനമാണ് 
  • ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനമാണിത് 
  • പ്രകാശസംശ്ലേഷണത്തിൽ പ്രകാശം ആഗിരണം ചെയ്താണ് ഗ്ലൂക്കോസ് നിർമ്മിക്കപ്പെടുന്നത് 
  • സസ്യങ്ങൾ ഗ്ലൂക്കോസിനെ അന്നജമായി സംഭരിക്കുന്നു 
  • സസ്യങ്ങളിലെ ഹരിതകണം ആണ് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ജലവും കാർബൺഡൈ ഓക്സൈഡും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമിക്കുന്നത് 

പ്രകാശസംശ്ലേഷണത്തിന്റെ പ്രവർത്തന സമവാക്യം 

  • ജലം + കാർബൺഡൈ ഓക്സൈഡ് + പ്രകാശം → ഗ്ലൂക്കോസ് + ഓക്സിജൻ 

 

 

 


Related Questions:

ബഹു ആറ്റോമിക തന്മാത്രകളിൽ പ്രതീക ത്തിന്റെ ചുവടെ വലതു വശത്ത് എഴുതുന്ന സംഖ്യയെ (subscript) സൂചിപ്പിക്കുന്നത് എന്ത് ?
താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങൾ ഏത് ?
രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .
രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എന്ത് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?