Challenger App

No.1 PSC Learning App

1M+ Downloads
പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാൻ ഏതു തരം ലെൻസുള്ള കണ്ണട ഉപയോഗിക്കണം ?

Aകോൺകേവ് ലെൻസ്

Bസിലിണ്ടിക്കൽ ലെൻസ്

Cബൈ ഫോക്കൽ ലെൻസ്

Dകോൺവെക്സ് ലെൻസ്

Answer:

C. ബൈ ഫോക്കൽ ലെൻസ്

Read Explanation:

മയോപിയ ശരിയാക്കാൻ:

  • മയോപിയ / ഹൃസ്വ ദൃഷ്ടി പരിഹരിക്കുന്നതിന്, കണ്ണടകളുടെയോ, കോൺടാക്റ്റ് ലെൻസുകളുടെയോ രൂപത്തിൽ, കണ്ണിന് മുന്നിൽ ഒരു കോൺകേവ് ലെൻസ് ഉപയോഗിക്കുന്നു.
  • കോൺകേവ് ലെൻസിനെ 'വിവ്രജന ലെൻസ് / Diverging lens' എന്നും അറിയപ്പെടുന്നു  

ഹൈപ്പർമെട്രോപിയ ശരിയാക്കാൻ:

  • ഹൈപർ മെട്രോപിയ / ദീർഘ ദൃഷ്ടി പരിഹരിക്കുന്നതിനായി  കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.
  • കോൺവെക്സ് ലെൻസിനെ 'സംവ്രജന ലെൻസ് / Converging lens' എന്നും അറിയപ്പെടുന്നു. 

ആസ്റ്റിഗ്മാറ്റിസം ശരിയാക്കാൻ:

  • ആസ്റ്റിഗ്മാറ്റിസം പരിഹരിക്കുന്നതിനായി, വ്യത്യസ്ത മെറിഡിയനുകളിൽ, വ്യത്യസ്ത ശക്തികളുള്ള സിലിണ്ടർ ലെൻസുകൾ ഉപയോഗിക്കുന്നു.  
  • ലെൻസിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ശക്തികളുള്ള ടോറിക് ലെൻസുകൾ ഉപയോഗിച്ചും, ആസ്റ്റിഗ്മാറ്റിസം ശരിയാക്കാം.

തിമിരം ശെരിയാക്കാൻ:

  • തിമിരത്തിനുള്ള ഏറ്റവും സാധാരണമായ ചികിത്സാ രീതി, ശസ്ത്രക്രിയയാണ്.

പ്രെസ്ബയോപിയ ശെരിയാക്കാൻ:

  • പ്രെസ്ബയോപിയ, മയോപിയ അല്ലെങ്കിൽ, ഹൈപ്പർമെട്രോപിയയുമായി ചേർന്ന് കാണപ്പെടുന്നു.
  • പ്രെസ്ബയോപിയ പരിഹരിക്കാൻ ബൈഫോക്കൽ ലെൻസുകൾ ആവശ്യമായി വരുന്നു.
  • അതായത്, കണ്ണടയുടെ മുകളിലും, താഴെയുമായി യഥാക്രമം, കോൺകേവ് അല്ലെങ്കിൽ കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു.

Related Questions:

താഴെ പറയുന്നവയിൽ ഏത് ദ്രാവകത്തിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ടിൻഡൽ പ്രഭാവം (Tyndall Effect) വ്യക്തമായി കാണാൻ കഴിയുന്നത്?
ദൃശ്യപ്രകാശത്തിൽ കൂടിയ ആവൃത്തിയുള്ള വർണ്ണ രശ്മി ഏത്?
അടുത്തടുത്തുള്ള രണ്ടു വസ്തുക്കളെ വേർതിരിച്ച് കാണിക്കുവാനുള്ള ഒരു ഉപകരണത്തിന്റെ കഴിവാണ് _________________________________________
താഴെക്കൊടുത്തിരിക്കുന്നവയിൽ എൻഡോസ്കോപ്പ്, രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ, ശരീരത്തിൽ മരുന്നുകളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യ ഏത്?
അസ്തമയ സമയത്ത് സൂര്യനെ ചുവപ്പ് നിറത്തിൽ കാണുന്നതിന് കാരണമെന്ത്?