App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിലെ ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസവിഹാരത്തെ സംബന്ധിച്ച പരാമർശമുള്ള ചരിത്ര ഉറവിടം :

Aപെരിപ്ലസ്

Bചോക്കൂർ ശാസനം

Cമൂഷകവംശ കാവ്യം

Dഇൻഡിക്ക

Answer:

C. മൂഷകവംശ കാവ്യം

Read Explanation:

മൂഷകവംശ കാവ്യം

  • ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി - മൂഷകവംശം

  • മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം - പതിനൊന്നാം നൂറ്റാണ്ട്

  • ഏതാണ്ട് ആറാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടു വരെ കോലത്തുനാട് ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ രാമഘടൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള നൂറ്റിപ്പത്തൊൻപതോളം രാജാക്കന്മാരുടെ ഭരണകാലമാണ് മൂഷക വംശകാവ്യത്തിൽ വിവരിക്കുന്നത്.

  • കണ്ണൂർ ജില്ലയിലെ ഏഴിമലയിലെ മൂഷകവംശ പരമ്പരയെക്കുറിച്ച് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഒരു അർധചരിത്ര ദിനവൃത്താന്തമാണ് 15 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന മൂഷകവംശ കാവ്യം.

  • ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ചരിത്രപരമായ ദിന വൃത്താന്തമെന്ന് പറയപ്പെടുന്ന കൽഹണന്റെ രാജ തരംഗിണിക്കും ഒരു നൂറ്റാണ്ട് മുമ്പാണ് ഇത് എഴുതപ്പെട്ടത്

  • കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ രാജവംശാവലീചരിതം - മൂഷകവംശകാവ്യം

  • മൂഷകവംശ കാവ്യം രചിച്ചത് - അതുലൻ

  • അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു - ശ്രീകണ്ഠൻ


Related Questions:

പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി 'ഉലക്ക' എന്ന നോവൽ രചിച്ചത്?
കാളിദാസൻ്റെ ഏത് കൃതിയിലാണ് കേരളത്തെ കുറിച്ചുള്ള വിവരണം ഉള്ളത് ?
മലയാളഭാഷാചരിത്രം എന്ന സാഹിത്യചരിത്രത്തിന്റെ രചയിതാവാര്?
Which is the oldest Sanskrit book which describes Kerala?
കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ധീൻ രചിച്ച കൃതി ഏത് ?