App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ ദഹനം ആരംഭിക്കുന്നത്?

Aആമാശയത്തിൽ

Bചെറുകുടലിൽ

Cവൻകുടലിൽ

Dഅന്നനാളത്തിൽ

Answer:

A. ആമാശയത്തിൽ

Read Explanation:

  • പ്രോട്ടീൻ (മാംസ്യം) ദഹനം പ്രാഥമികമായി ആമാശയത്തിൽ  ആരംഭിക്കുന്നു.
  • ആമാശയ ഗ്രന്ഥികളിൽ ഉത്പാദിപ്പിക്കുന്ന പെപ്സിൻ എന്ന എൻസൈമിന്റെ പ്രവർത്തനത്തിലൂടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്.
  • പെപ്സിൻ പ്രോട്ടീൻ തന്മാത്രകളെ ചെറിയ പെപ്റ്റൈഡുകളായി വിഘടിപ്പിക്കുന്നു
  • ചെറുകുടലിൽ വച്ച് ഈ പെപ്റ്റൈഡുകൾ അമിനോ ആസിഡ് തന്മാത്രകളായി പരിവർത്തനം ചെയ്യപ്പെടുന്നു
  • പാൻക്രിയാസും ചെറുകുടലും ഉത്പാദിപ്പിക്കുന്ന ട്രിപ്സിൻ, കൈമോട്രിപ്സിൻ തുടങ്ങിയ എൻസൈമുകളാണ് പെപ്റ്റൈഡുകളെ അമിനോ ആസിഡ് തന്മാത്രകളായി മാറ്റുന്നത്
  • പ്രോട്ടീൻ ദഹനത്തിന്റെ അന്തിമ ഉൽപ്പന്നങ്ങളായ അമിനോ ആസിഡുകൾ ചെറുകുടലിൽ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിലുടനീളമുള്ള  വിവിധ സെല്ലുലാർ പ്രവർത്തനങ്ങൾക്കായി  ഉപയോഗപ്പെടുകയും ചെയ്യുന്നു.

  • ദഹന വ്യവസ്ഥയിലെ ഏറ്റവും വലിയ ഭാഗം - ചെറുകുടൽ
  • ഭക്ഷണത്തിന്റെ പൂർണമായ ദഹനം സംഭവിക്കുന്നത് ചെറു കുടലിലാണ്

Related Questions:

The opening of Ileum is guarded by ___________
Rumen” is a part of ____?

താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?

ആഹാരപദാർത്ഥത്തിലെ ജലം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?
ചെറുകുടലിലെ വില്ലസുകളിൽ കാണപ്പെടുന്ന ലിംഫ് ലോമികകളെ ഏത് പേരിൽ അറിയപ്പെടുന്നു ?