App Logo

No.1 PSC Learning App

1M+ Downloads
ഫക്കീർ കലാപം നടന്നത് എവിടെ ?

Aഒഡിഷ

Bബീഹാർ

Cരാജസ്ഥാൻ

Dബംഗാൾ

Answer:

D. ബംഗാൾ

Read Explanation:

സന്യാസി ഫകീർ കലാപം

  • ബംഗാളിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച കലാപം.
  • മൂന്ന് പതിറ്റാണ്ടോളം ഈ കലാപം തുടർന്നു.
  • 1763 മുതൽ 1800 വരെ നീണ്ടുനിന്ന കലാപത്തിന് മുസ്ലിം,ഹിന്ദു സന്ന്യാസിമാരാണ് നേതൃത്വം നൽകിയത്. 
  • പിരിച്ചുവിടപ്പെട്ട സൈനികർ, കനത്ത നികുതി നൽകുന്ന കർഷകർ, ബ്രിട്ടീഷുകാർ അന്യായമായി ഭൂമി പിടിച്ചെടുത്ത ജമീന്ദാർമാർ എന്നിവരൊക്കെ സന്ന്യാസിമാർക്കു പിന്നിൽ അണിനിരന്നു.
  • സന്ന്യാസി ഫകീർ വിപ്ലവത്തിന്റെ പ്രധാന കേന്ദ്രങ്ങൾ - ധാക്ക, ബോഗ്‌റ, മിമൻസിങ്, രംഗ്പൂർ
  • വിപ്ലവത്തിന്റെ ഭാഗമായി സ്വതന്ത്രഭരണകൂടം സ്ഥാപിച്ച സ്ഥലങ്ങൾ - ബോഗ്‌റ, മിമൻസിങ്.
  • സന്യാസി കലാപം പ്രമേയമാക്കി രചിച്ച പ്രസിദ്ധമായ നോവൽ - ആനന്ദമഠം

Related Questions:

കാൺപൂരിൽ ഒന്നാം സ്വതന്ത്ര സമരം നയിച്ചത് ആരാണ് ?
'നാഗോഡകൾ ' ഏതു സംസ്ഥാനത്തെ പട്ടുനൂൽ കർഷകർ ആണ് ?
ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം ?
ഒന്നാം പഴശ്ശി യുദ്ധത്തിന്റെ കാലഘട്ടം ?
1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെനിന്നാണ് ?