അൽ ഫത്ഹുൽ മുബീൻ
- 16 ആം നൂറ്റാണ്ടിൽ സാമൂതിരിയുടെ ഭരണകേന്ദ്രമായ കോഴിക്കോട്ട് മുസ്ലിംകളുടെ ഖാസി (ന്യായാധിപൻ) ആയിരുന്ന ഖാസി മുഹമ്മദ് രചിച്ച അറബി കാവ്യം
- ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രത്തിലെ സാഹിത്യ കൃതികളുടെ കൂട്ടത്തിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ് ഫത്ഹുൽ മുബീൻ.
- അറബി ഭാഷയിൽ ഫത്ഹുൽ മുബീൻ എന്നാൽ 'വ്യക്തമായ വിജയം' എന്നാണ് അർത്ഥം.
- പോർച്ചുഗീസുകാരെ തോൽപ്പിച്ച് കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാളികൾ ചാലിയം കോട്ട പിടിച്ചെടുത്ത വീരേതിഹാസ ചരിത്രത്തെക്കുറിച്ചാണീ കാവ്യത്തിൽ പരാമർശിക്കപ്പെടുന്നത്.
NB: മാപ്പിളപാട്ടിലെ തന്നെ ആദ്യ കൃതി എന്ന് കരുതപ്പെടുന്ന മുഹ്യുദ്ദീൻ മാലയുടെ രചയിതാവ് കൂടിയാണ് ഖാസി മുഹമ്മദ്.