App Logo

No.1 PSC Learning App

1M+ Downloads
'ഫാസി ഇറ്റാലിയൻ ഡി കോംബാറ്റിമെൻ്റോ' എന്ന പേരിൽ ഒരു ഫാസിസ്റ്റ് സംഘടന സ്ഥാപിച്ചത് ഇവരിൽ ആരാണ് ?

Aബെനിറ്റോ മുസ്സോളിനി

Bഅഡോൾഫ് ഹിറ്റ്ലർ

Cഫ്രാൻസിസ്കോ ഫ്രാങ്കോ

Dഅൻ്റോണിയോ ഡി ഒലിവേര സലാസർ

Answer:

A. ബെനിറ്റോ മുസ്സോളിനി

Read Explanation:

ഫാസി ഇറ്റാലിയൻ ഡി കോംബാറ്റിമെൻ്റോ

  • 1919-ൽ ബെനിറ്റോ മുസ്സോളിനി സ്ഥാപിച്ച ഒരു സുപ്രധാന ഫാസിസ്റ്റ് സംഘടന
  • ഒന്നാം ലോക ഇറ്റലിയിൽ നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവുമായ സങ്കീർണതകൾ മുതലെടുത്ത് അധികാരം നേടുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം
  • 1921-ൽ മുസ്സോളിനി ഫാസി ഇറ്റാലിയാനി ഡി കോംബാറ്റിമെൻ്റോയെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയായി പുനഃസംഘടിപ്പിച്ചു. 

ബനിറ്റോ മുസോളിനി

  • ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകിയ സ്വേച്ഛാധിപതി.
  • 1922ൽ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി മാറി 
  • 1943 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായി തുടരാൻ മുസ്സോളിനിക്ക് സാധിച്ചു
  • പ്രാചീന റോമാ സാമ്രാജ്യം പുനസ്ഥാപിക്കുക എന്നതായിരുന്നു മുസോളിനിനിയുടെ നയങ്ങളുടെ ലക്ഷ്യം.
  • ഇറ്റലിയുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനായി എത്യോപ്യ,അൽബേനിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെ മുസോളിനി ആക്രമിച്ചു.
  • ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനായി 'കരിങ്കുപ്പായക്കാർ' അഥവാ 'ബ്ലാക്ക് ഷർട്ട്സ്' എന്ന പേരിൽ ഒരു സൈനിക വിഭാഗത്തിന് മുസോളിനി രൂപം നൽകി.
  • നാസി ജർമ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളിൽ പങ്കാളിയായി ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റലി പങ്കെടുത്തത് മുസോളിനിയുടെ നേതൃത്വത്തിലാണ്
  • സഖ്യകക്ഷികൾ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തിയതോടെ ഇറ്റലിയിൽ നിന്ന് പലായനം ചെയ്യുവാൻ മുസോളിനി തീരുമാനിച്ചു.
  • 1945ൽ ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവേ കമ്യൂണിസ്റ്റ് ഗറില്ലകൾ അദ്ദേഹത്തെ പിടികൂടി വധിച്ചു.

 

 

 


Related Questions:

ഫാസിസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 'ഫാസസ്' എന്ന റഷ്യൻ വാക്കിൽ നിന്നാണ് 'ഫാസിസം' എന്ന പദം ഉണ്ടായത്
  2. 'ഒരു കെട്ട് ദണ്ഡും മഴുവും' എന്ന് ഈ വാക്കിന് അർത്ഥമുണ്ട്
  3. ഇതിൽ മഴു രാഷ്ട്രത്തെയും,ദണ്ഡുകൾ നിയമത്തെയും സൂചിപ്പിക്കുന്നു
    ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?
    രണ്ടാം ലോക യുദ്ധത്തെക്കുറിച്ചുള്ള യുദ്ധചിത്ര ത്രയങ്ങളായ 'ജനറേഷൻ', 'കനാൽ', 'ആഷസ് എന്നിവ സംവിധാനം ചെയ്തത്?
    കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?
    രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം ഏത് ?